
തിരുവനന്തപുരം: മുഖ്യമന്ത്രിയെ മിസ്റ്റർ ചീഫ് മിനിസ്റ്റർ എന്ന് അഭിസംബോധന ചെയ്തതിനെതിരേ ഉണ്ടായ വാക്ക് പോരിൽ വിശദീകരണവുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി പിണറായി വിജയനെ നികൃഷ്ടജീവിയെന്നോ പരനാറിയെന്നോ അല്ല വിളിച്ചതെന്നും, മിസ്റ്റർ ചീഫ് മിനിസ്റ്റർ എന്നാണ് വിളിച്ചതെന്നും ചെന്നിത്തല. അത് അദ്ദേഹത്തിന് സുഖിച്ചില്ലെന്നും, അതിന്‍റെ പേരിലാണ് ഇത്രയും ബഹളമുണ്ടായതെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
രാജാവാണെന്ന വിചാരമാണോ കേരളത്തിന്‍റെ മുഖ്യമന്ത്രിക്കുള്ളതെന്നും ചെന്നിത്തല. തിരുവന്തപുരത്ത് ആശ വർക്കർമാരുടെ സമരത്തിന് പിന്തുണ അർപ്പിച്ച് സംസാരിക്കുന്നതിനിടെയാണ് ചെന്നിത്തല, ‘മിസ്റ്റർ ചീഫ് മിനിസ്റ്റർ’ എന്ന് മുഖ്യമന്ത്രിയെ അഭിസംബോധന ചെയ്തത്.
ഇതിനെതിരേ സഭയിൽ വലിയ തരത്തിലുളള വാക്ക്പോരാണ് അരങ്ങേറിയത്.
“ഇടയ്ക്കിടയ്ക്ക് മിസ്റ്റര്‍ ചീഫ് മിനിസ്റ്റര്‍ എന്ന് വിളിച്ചാല്‍ പോരാ, നാടിന്‍റെ പ്രശ്നം അറിയണം” എന്ന് മുഖ്യമന്ത്രി സഭയിൽ പറഞ്ഞിരുന്നു.
Be the first to comment