“ബിജെപിയെ അവരുടെ മടയിൽ പോയി നേരിടുകയാണ് “; അഹമ്മദാബാദ് യോഗം ചരിത്രപരമെന്ന് രമേശ് ചെന്നിത്തല

രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ സുപ്രധാന തിരഞ്ഞെടുപ്പുകൾ നടക്കാനിരിക്കെ അഹമ്മദാബാദിൽ നിർണായക നേതൃയോഗം വിളിച്ചുചേർത്ത് കോൺഗ്രസ്. ഇന്ന് ചേരുന്ന കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിൽ നിർണായക തീരുമാനങ്ങൾ ഉണ്ടാവുമെന്നാണ് സൂചന.

അഹമ്മദാബാദ് യോഗം ചരിത്രപരമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.ബിജെപിയെ അവരുടെ മടയിൽ പോയി നേരിടുകയാണ്. പാർട്ടി ശക്തിപ്പെടുത്താനുള്ള തീരുമാനങ്ങൾ ഉണ്ടാകും.വഖഫ് അടക്കം ചർച്ചയാകും. ട്രംപിന്റെ പകര ചുങ്കം അടക്കമുള്ള വിഷയങ്ങൾ ചർച്ചയിൽ ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

ചൊവ്വാഴ്‌ച കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി (സിഡബ്ല്യുസി) യോഗവും തുടർന്ന് അടുത്ത ദിവസം അഹമ്മദാബാദിൽ ഒരു സമ്പൂർണ പാർട്ടി കൺവെൻഷനുമാണ് നടക്കുന്നത്.സംഘടനാ ശക്തിയുടെ വികേന്ദ്രീകരണം, സഖ്യ മാനേജ്മെന്റ്, പൊതുജന സമ്പർക്കം വർധിപ്പിക്കൽ എന്നിവയായിരിക്കും അഹമ്മദാബാദിലെ ചർച്ചകളുടെ കാതൽ, ഇവയെല്ലാം ചർച്ച ചെയ്യുകയും യോഗം അംഗീകരിക്കുന്ന പ്രമേയങ്ങളുടെ പ്രധാന ഘടകങ്ങളായിരിക്കുമെന്നും പ്രതീക്ഷിക്കുന്നു.

നിലവിലെ സാഹചര്യത്തിൽ ഒരു പ്രധാന സംസ്ഥാനത്തിന്റെയോ ഒരു പ്രധാന തിരഞ്ഞെടുപ്പ് പ്രവർത്തന ചുമതലയോ പ്രിയങ്കയ്ക്ക് നൽകാനുള്ള സാധ്യതയെക്കുറിച്ച് ചില അടുത്ത വൃത്തങ്ങൾ സൂചന നൽകിയിട്ടുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*