ജീവിക്കാൻ വേണ്ടിയുള്ള സമരമാണ് നടക്കുന്നത്; ആശമാരുമായി മുഖ്യമന്ത്രി ചർച്ചക്ക് തയ്യാറാകണം, രമേശ്‌ ചെന്നിത്തല

ആശാ വർക്കർമാരുടെ സമരത്തിൽ സർക്കാർ കള്ളക്കളി കളിക്കുന്നുവെന്ന് രമേശ് ചെന്നിത്തല. സമരത്തെ തകർക്കാൻ സർക്കാർ ബോധപൂർവ്വം ശ്രമിക്കുന്നു മുഖ്യമന്ത്രി എന്തുകൊണ്ട് ആശമാരുമായുള്ള യോഗം വിളിക്കുന്നില്ല, ചർച്ച നടത്താൻ തയ്യാറാകണം. ഓണറേറിയം കേരളവും കേന്ദ്രവും കൂട്ടണം. കേരളം ആദ്യം ഓണറേറിയം കൂട്ടി മാതൃകയാകണമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.

രണ്ട് സർക്കാരുകളും ആശമാരെ കബളിപ്പിക്കുകയാണ്. ജീവിക്കാൻ വേണ്ടിയുള്ള സമരമാണ് നടക്കുന്നത്. ഐഎൻടിയുസി സമരത്തിൽ നിന്ന് മാറി നിന്നിട്ടില്ലെന്നും ജില്ലാ തലങ്ങളിൽ സമരം നടത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, പ്രതിഷേധം കടുപ്പിക്കാനുള്ള തീരുമാനത്തിലാണ് ആശമാർ. സെക്രട്ടേറിയേറ്റിന് മുന്നിൽ കൂട്ട ഉപവാസമിരിക്കും. നിലവിൽ മൂന്ന് പേർ വീതമാണ് ഉപവാസം ഇരിക്കുന്നത്. ഈമാസം ഇരുപത്തിനാലിനാവും ആശാ വർക്കർമാർ കൂട്ട ഉപവാസം ഇരിക്കുക. ആശാവർക്കർമാരുടെ സമരം 41-ാം ദിവസത്തിലേക്ക് നീങ്ങുകയാണ്. ഇതിനിടെയാണ് കൂട്ട ഉപവാസത്തിന് ആശമാർ നീങ്ങുന്നതിന്.

അങ്കണവാടി ജീവനക്കാരുടെ അനിശ്ചിതകാല സമരവും തുടരുന്നുണ്ട്. ഓണറേറിയ വർധന, വിരമിക്കൽ ആനുകൂല്യം എന്നിവയാണ് സമരത്തിന്റെ ഇപ്പോഴത്തെ ആവശ്യം. ഓണറേറിയം വർദ്ധിപ്പിച്ച് 21000 രൂപയാക്കുക. വിരമിക്കൽ ആനുകൂല്യം 5 ലക്ഷം ആക്കി വർദ്ധിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു 41 ദിവസം മുൻപ് ആശമാർ സമരം ആരംഭിച്ചത്. സമരത്തിന്റെ അടുത്ത ഘട്ടമായ നിരാഹാര സമരം തുടരുകയാണ്.

Be the first to comment

Leave a Reply

Your email address will not be published.


*