
രാമേശ്വരം കഫേ സ്ഫോടന കേസിൽ എൻഐഎ കുറ്റപത്രം സമർപ്പിച്ചു. നാല് പ്രതികൾക്കെതിരെ ആണ് കുറ്റപത്രം നൽകിയത്. പ്രതികളിൽ രണ്ട് പേർ ഐ എസ് ബന്ധമുള്ളവരെന്ന് കുറ്റപത്രത്തിൽ പറയുന്നു. ബെംഗളൂരുവിലെ ബിജെപി ഓഫീസും പ്രതികൾ ലക്ഷ്യമിട്ടിരുന്നതായി എൻഐഎ കുറ്റപത്രം.
മുസ്സവിർ ഹുസൈൻ ഷാസിബ്, അബ്ദുൾ മതീൻ അഹ്‌മദ് താഹ, മാസ് മുനീർ അഹ്‌മദ്, മുസ്സമിൽ ഷരീഫ് എന്നിവർക്കെതിരെയാണ് എൻഐഎ കുറ്റപത്രം. താഹയും ഷാസിബും വ്യാജ രേഖകൾ ചമച്ചിരുന്നതായും കണ്ടെത്തി. അയോധ്യ പ്രാൺ പ്രതിഷ്ഠ ദിനത്തിൽ സംസ്ഥാനത്തെ ബിജെപി ഓഫീസ്, മല്ലേശ്വരം, ബെംഗളൂരു എന്നിവിടങ്ങളിൽ ബോബ് ആക്രമണം നടത്താൻ പ്രതികൾ പദ്ധതിയിട്ടിരുന്നതായും എൻഐഎ കുറ്റപത്രത്തിൽ പറയുന്നു. കേസിൽ അന്വേഷണം തുടരുകയാണെന്ന് എൻഐഎ വ്യക്തമാക്കുന്നു.
ഈ വർഷം മാർച്ച് ഒന്നിനായിരുന്നു വൈറ്റ്ഫീൽഡ് ഏരിയയിൽ സ്ഥിതി ചെയ്യുന്ന രാമേശ്വം കഫേയിൽ സ്ഫോടനം നടന്നത്. സംഭവത്തിൽ 10 പേർക്ക് പരുക്കേറ്റിരുന്നു. മാർച്ച് മൂന്നിനാണ് കർണാടക പോലീസിൽ നിന്നും എൻഐഎ ഈ കേസിന്റെ അന്വേഷണം ഏറ്റെടുക്കുന്നത്. മുസമ്മിൽ ശരീഫാണ് സ്‌ഫോടനത്തിന്റെ ആസൂത്രകനെന്ന് എൻഐഎ മുൻപ് തന്നെ കണ്ടെത്തിയിരുന്നു.
Be the first to comment