രാമേശ്വരം കഫേ സ്‌ഫോടനം: പ്രതിയുടെ മാസ്‌കില്ലാത്ത ചിത്രം പുറത്ത്

ന്യൂഡല്‍ഹി: കര്‍ണാടകയിലെ രാമേശ്വരം കഫേ സ്‌ഫോടനക്കേസിലെ പ്രതിയെന്ന് കരുതുന്നയാളുടെ പുതിയ ചിത്രങ്ങള്‍ പുറത്ത്. ഇയാള്‍ മാസ്‌കും തൊപ്പിയുമില്ലാതെ ബസില്‍ സഞ്ചരിക്കുന്ന ചിത്രമാണ് പുറത്തെത്തിയത്. ഇയാള്‍ ഉപേക്ഷിച്ച തൊപ്പി ദേശീയ അന്വേഷണ ഏജന്‍സി കണ്ടെടുത്തിട്ടുണ്ടെന്നാണ് വിവരം. സ്‌ഫോടനത്തിന് തൊട്ടുമുന്‍പ് കഫേയില്‍നിന്ന് പുറത്തുകടക്കുമ്പോഴുള്ള  വേഷമല്ല, പുറത്തെത്തിയ പുതിയചിത്രത്തിലുള്ളത്.

സ്‌ഫോടനത്തിന് ശേഷം ഇയാള്‍ വസ്ത്രം മാറിയിരിക്കാമെന്നാണ് സൂചന. മാര്‍ച്ച് ഒന്നിനാണ് കുന്ദലഹള്ളിയിലെ രാമേശ്വരം കഫേയില്‍ സ്‌ഫോടനം ഉണ്ടാകുന്നത്. സംഭവത്തില്‍ ഒന്‍പതുപേര്‍ക്ക് പരിക്കേറ്റിരുന്നു. ഇയാള്‍ കഫേയില്‍നിന്ന് നൂറ് മീറ്റര്‍ അകലെയുള്ള ബസ് സ്റ്റോപ്പില്‍ ബസ് ഇറങ്ങുന്നതും ശേഷം കഫേയിലേക്ക് വരുന്നതുമായ ദൃശ്യങ്ങള്‍ സി.സി.ടി.വി. ക്യാമറയില്‍ പതിഞ്ഞിരുന്നു. കേസ് അന്വേഷണം ഏറ്റെടുത്തതിന് പിന്നാലെ ഇയാളേക്കുറിച്ച് വിവരം കൈമാറുന്നവര്‍ക്ക് പത്തുലക്ഷം രൂപ പ്രതിഫലം ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ.) പ്രഖ്യാപിച്ചിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*