രഞ്ജി ട്രോഫി: കേരളാ ടീമിനെ സഞ്ജു നയിക്കും

രഞ്ജി ട്രോഫി ക്രിക്കറ്റിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. സഞ്ജു സാംസണ്‍ ആണ് ക്യാപ്റ്റന്‍. സിജോമോന്‍ ജോസഫാണ് വൈസ് ക്യാപ്റ്റന്‍. 2022-23 സീസണില്‍ റാഞ്ചിയിലും ജയ്‌പൂരിലുമായി നടക്കുന്ന ആദ്യ രണ്ട് മത്സരങ്ങള്‍ക്കുള്ള കേരള ടീമിനെയാണ് പ്രഖ്യാപിച്ചത്. ഷോൺ റോജര്‍, കൃഷ്‌ണ പ്രസാദ്, വൈശാഖ് ചന്ദ്രന്‍, സച്ചിന്‍ സുരേഷ് എന്നിവരാണ് ടീമിലെ പുതുമുഖങ്ങള്‍.

ഡിസംബർ 10ന് ടീം റാഞ്ചിയിലേക്ക് തിരിക്കും. ഡിസംബർ 13നാണ് ജാർഖണ്ഡിനെതിരായ മത്സരം. രാജസ്ഥാനെതിരായ മത്സരം ഡിസംബർ 20ന് ആരംഭിക്കും. ഇന്ത്യന്‍ മുന്‍ താരം ടിനു യോഹന്നാനാണ് മുഖ്യ പരിശീലകന്‍.

കേരള ടീം: സ‌ഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), സിജോമോന്‍ ജോസഫ് (വൈസ് ക്യാപ്റ്റന്‍), രോഹന്‍ എസ് കുന്നുമ്മല്‍, കൃഷ്‌ണ പ്രസാദ്, വത്സാല്‍ ഗോവിന്ദ് ശര്‍മ്മ, രോഹന്‍ പ്രേം, സച്ചിന്‍ ബേബി, ഷോണ്‍ റോജര്‍, അക്ഷയ് ചന്ദ്രന്‍, ജലജ് സക്സേന, ബേസില്‍ തമ്പി, നിധീഷ് എം ഡി, ഫനൂസ് എഫ്‌, ബേസില്‍ എന്‍ പി, വൈശാഖ് ചന്ദ്രന്‍, സച്ചിന്‍ എസ് (വിക്കറ്റ് കീപ്പര്‍), രാഹുല്‍ പി.

Be the first to comment

Leave a Reply

Your email address will not be published.


*