നടി ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം സംവിധായകൻ രഞ്ജിത്ത് ഒഴിഞ്ഞേക്കും. മുഖ്യമന്ത്രിയുടെ ഓഫീസ് രാജി ആവശ്യപ്പെട്ടതായാണ് സൂചന. നടി ശ്രീലേഖ മിത്രയുടെ ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം.
സർക്കാരിന് മേൽ സമ്മർദ്ദം ഏറിയ സാഹചര്യത്തിലാണ് നീക്കം. ആരോപണങ്ങൾ ഗൗരവതരമാണെന്നാണ് വിലയിരുത്തൽ. ഇപ്പോൾ വായനാട്ടിലുള്ള രഞ്ജിത്ത് വാഹനത്തിൽ നിന്ന് ഒദ്യോഗിക പദവി സംബന്ധിച്ച നെയിം ബോർഡ് മാറ്റിയതായാണ് വിവരം.
Be the first to comment