ബലാത്സംഗ കേസ്; എല്‍ദോസ് കുന്നപ്പിള്ളിക്ക് മുന്‍കൂര്‍ ജാമ്യം

തിരുവനന്തപുരം: ബലാത്സംഗ കേസിൽ എൽദോസ് കുനനപ്പിള്ളി എംഎൽഎയ്ക്ക് മുൻകൂർ ജാമ്യം ലഭിച്ചു. തിരുവനന്തപുരം സെക്ഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കർശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. സംസ്ഥാനം വിട്ടുപോകരുത്, ഫോണും പാസ്പോര്‍ട്ടും ഹാജരാക്കണം, സോഷ്യല്‍ മീഡിയയില്‍ പ്രകോപന പരമായ പോസ്റ്റിടരുത്, കേരളം വിടരുത് എന്നീ ഉപാധികളോടെയാണ് എല്‍ദോസിന് കോടതി മുന്‍കൂര്‍ ജാമ്യം നല്‍കിയത്. എംഎല്‍എ ശനിയാഴ്ച്ച അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരാകണമെന്നും തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതി നിര്‍ദ്ദേശിച്ചു.

എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ പരാതിക്കാരിക്കെതിരെ ഗുരുതര ആരോപണങ്ങളാണ്  കോടതിയില്‍ ഉന്നയിച്ചത്. പരാതിക്കാരിക്കെതിരെ രണ്ട് വാറണ്ടുകള്‍ ഉണ്ടെന്നും ഇവര്‍ നിരവധി കേസുകളിലെ പ്രതിയാണെന്നും മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ എംഎല്‍എ കോടതിയില്‍ പറഞ്ഞു. ഒരു സിഐക്കും എസ്ഐക്കുമെതിരെ വ്യാജ പരാതി ഉന്നയിച്ച ആളാണ് പരാതിക്കാരിയെന്നും എല്‍ദോസിനായി ഹാജരായ അഭിഭാഷകന്‍ അറിയിച്ചു.

കഴിഞ്ഞ മാസം 28ന് പരാതി നല്‍കുമ്പോള്‍ ബലാത്സംഗത്തിന് ഇരയായതായി വ്യക്തമാക്കിയിരുന്നില്ല. കോവളത്ത് വെച്ച് ആക്രമണത്തിനിരയായെന്ന് പറഞ്ഞ ദിവസം പൊലീസ് സംഘം സംഭവ സ്ഥലത്തെത്തിയിരുന്നു. എന്നാല്‍ അപ്പോഴും യുവതി പരാതി നല്‍കിയിരുന്നില്ലെന്നും എംഎല്‍എ വാദിച്ചു. കേസില്‍ വാദം പൂര്‍ത്തിയായി. കേസ് അടുത്ത വ്യാഴാഴ്ച വിധി പറയാനായി മാറ്റിയിട്ടുണ്ട്.എംഎല്‍എ നിലവില്‍ ഒളിവിലാണ്.

Be the first to comment

Leave a Reply

Your email address will not be published.


*