രശ്‌മിക മന്ദാനയുടെ ഡീപ് ഫേക്ക് വീഡിയോ: മുന്നറിയിപ്പുമായി കേന്ദ്രം, അടിയന്തര നടപടി വേണമെന്ന് അമിതാഭ് ബച്ചൻ

സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്ന രശ്‌മിക മന്ദാനയുടെ ഡീപ് ഫേക്ക് വിഡിയോക്കെതിരെ പ്രതികരണവുമായി കേന്ദ്ര സർക്കാരും അമിതാഭ് ബച്ചനും. കഴിഞ്ഞ ദിവസം പ്രചരിച്ച നടിയുടെ ഡീപ് ഫേക്ക് വീഡിയോ ചൂണ്ടിക്കാട്ടിയാണ് പ്രതികരണം. സാമൂഹ്യ മാധ്യമങ്ങളിലെ സേവനങ്ങളുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി രാജീവ് ചന്ദ്ര ശേഖർ മുന്നറിയിപ്പ് നൽകി. അപകടകരവും ദോഷകരവുമായ ഈ തെറ്റായ വിവരങ്ങളെ പ്ലാറ്റ്‌ഫോമുകൾ കൈകാര്യം ചെയ്യേണ്ടതുണ്ടെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. വിഷയത്തിൽ നിയമ നടപടി ആരംഭിക്കണമെന്ന് അമിതാഭ് ബച്ചൻ ആവശ്യപ്പെട്ടു.

കറുത്ത നിറത്തിലുള്ള വസ്ത്രം ധരിച്ച് ലിഫ്റ്റിനുള്ളിലേക്ക് ചാടിക്കയറുന്ന രശ്‌മിക മന്ദാനയുടെ വീഡിയോ ആണ് കഴിഞ്ഞ ദിവസങ്ങളിൽ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായത്. സാമൂഹ്യ മാധ്യമങ്ങളിൽ 14 ദശലക്ഷത്തിലധികം കാഴ്ചക്കാരാണ് വീഡിയോ കണ്ടത്. പിന്നാലെ അഭിഷേക് കുമാർ എന്ന മാധ്യമ പ്രവർത്തകനാണ് എക്‌സിൽ വീഡിയോ പങ്കിട്ട സത്യാവസ്ഥ വെളിപ്പെടുത്തിയത്.

ഒക്ടോബർ 9 ന് പ്ലാറ്റ്‌ഫോമിൽ 400,000-ത്തിലധികം ഫോളോവേഴ്‌സുള്ള ബ്രിട്ടീഷ്-ഇന്ത്യൻ പെൺകുട്ടിയായ സാറ പട്ടേൽ തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോ ആണിത്. അതിൽ ഡീപ് ഫേക്ക് ഉപയോഗിച്ച് രശ്മികളുടെ മുഖം മാറ്റുകയായിരുന്നു. രശ്‌മിക ആണെന്ന് കൃത്യമായി തോന്നുമെങ്കിലും വളരെ സൂക്ഷമമായി പരിശോധിച്ചാൽ വീഡിയോ ഡീപ് ഫേക്ക് ആണെന്ന് മനസിലാവും.

Be the first to comment

Leave a Reply

Your email address will not be published.


*