വ്യാജഡോക്ടര്‍ ചമഞ്ഞ് തട്ടിപ്പ് നടത്തിയ മകനും അമ്മയും അറസ്റ്റില്‍. കോട്ടയം കിടങ്ങൂര്‍ സ്വദേശികളായ എം എ രതീഷ് അമ്മ ഉഷ അശോകന്‍ എന്നിവരാണ് പറവൂര്‍ പോലീസിന്റെ പിടിയിലായത്. ഗുരുതര രോഗം ബാധിച്ച് ചികിത്സയിലുള്ളവര്‍ക്ക് ഇന്‍ഷുറന്‍സ് തുക ലഭ്യമാക്കാന്‍ സഹായിക്കാമെന്ന് വാഗ്ദാനം ചെയ്താണ് രതീഷ് പണം വാങ്ങി തട്ടിപ്പ് നടത്തിയത്.
മാരക രോഗം ബാധിച്ചവരുടെ കുടുംബങ്ങളെ ലക്ഷ്യമിട്ടാണ് രതീഷ് എത്തുക. പ്രമുഖ ആശുപത്രികളിലെ ഡോക്ടര്‍ എന്ന് പറഞ്ഞോ രോഗികളെ ചികില്‍സിക്കുന്ന ഡോക്ടര്‍മാരുടെ അടുത്തയാളാണെന്ന് പരിചയപ്പെടുത്തിയോ ആണ് ബന്ധുക്കളെ പരിചയപ്പെടുന്നത്. ഇന്‍ഷുറന്‍സ് തുക ലഭ്യമാക്കാന്‍ സഹായം നല്‍കാമെന്നാണ് വാഗ്ദാനം. ഡോക്ടര്‍ ആണെന്നതിന് തെളിവുകളും നല്‍കും. പറവൂര്‍ സ്വദേശി അഡ്വ. വിനോദിന്റെയടുക്കല്‍നിന്ന് ഒരു ലക്ഷത്തോളം രൂപയാണ് പലപ്പോഴായി വാങ്ങിയത്.
അമ്മ ഉഷ അശോകന്റെ അകൗണ്ടിലേക്കാണ് പണം അയക്കാന്‍ പറയുന്നത്. നേരത്തെ LD ക്ലാര്‍ക്ക് ജോലി വാങ്ങി നല്‍കാമെന്ന് പറഞ്ഞ് ഇവർ മറ്റൊരാളില്‍ നിന്ന് 10 ലക്ഷം വാങ്ങി തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളിലായി ഇവർക്കെതിരെ പത്ത് കേസുകളുണ്ട്. കോട്ടയം, എറണാകുളം ജില്ലകള്‍ കേന്ദ്രീകരിച്ചാണ് പ്രതികളുടെ തട്ടിപ്പ്.
Be the first to comment