സംസ്ഥാനത്ത് വീണ്ടും റേഷന്‍ വിതരണം തടസപ്പെട്ടു. പുതുക്കിയ ബില്ലീംഗ് രീതി വന്നപ്പോഴുണ്ടായ സാങ്കേതിക പ്രശ്നങ്ങളെ തുടർന്നാണ് റെഷന്‍ വിതരണം മുടങ്ങിയത്. ഇതോടെ ഇന്നത്തെ റേഷന്‍ വിതരണം നിർത്തിവയ്ക്കാന്‍ സർക്കാർ നിർദേശം നൽകി.
കേന്ദ്ര- സംസ്ഥാന സർക്കാരുകൾ ഉപഭോക്താക്കൾക്ക് നൽകുന്ന ഭക്ഷ്യസാധനങ്ങളുടെയും സബ്സീഡിയടക്കമുള്ള തുകയുടേയും വിവരങ്ങൽ ബില്ലിൽ ഉൾപ്പടുത്തുന്നതിന്‍റെ ഭാഗമായുള്ള അപ്ഡേഷന്‍ നടത്തിയപ്പോഴുള്ള തടസമാണ് റേഷന്‍ വിതരണം മുടങ്ങാന്‍ കാരണമായതെന്നാണ് വിവരം.
Be the first to comment