റേഷൻ മസ്റ്ററിങ്; മൂന്ന് ദിവസം സ്പെഷ്യൽ ഡ്രൈവ് നടത്താൻ ഭക്ഷ്യവകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് റേഷൻ മസ്റ്ററിങ്ങിന് മൂന്ന് ദിവസം സ്പെഷ്യൽ ഡ്രൈവ് നടത്തുമെന്ന് ഭക്ഷ്യവകുപ്പ്. എല്ലാ റേഷൻ കടകളിലും 15,16, 17 തീയതികളിൽ രാവിലെ ഒൻപത് മുതൽ വൈകിട്ട് ഏഴുവരെയാണ് സ്പെഷ്യൽ ഡ്രൈവ്. 18 ന് സംസ്ഥാനത്തെ ഏത് കാർഡ് അംഗത്തിനും ഏത് റേഷൻ കാർഡ് അംഗത്തിനും എത് റേഷൻ കടയിലും മസ്റ്ററിങ് നടത്താൻ സൗകര്യം ഉണ്ടാകും. മഞ്ഞ, പീങ്ക് കാർഡുകളിലുൾപ്പെടെ എല്ലാവരുടേയും മസ്റ്ററിങ് 31 നകം പൂർത്തിയാക്കണമെന്നാണ് കേന്ദ്ര സർക്കാരിന്‍റെ കർശന നിർദേശം.

പ്രവൃത്തി ദിവങ്ങളിൽ പകൽ 1.30 മുതൽ 4 മണിവരെയും ഞായർ ഉൾപ്പെടെയുള്ള അവധി ദിവസങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് ഏഴുവരെയും മസ്റ്ററിങ്ങിന് സൗകര്യമുണ്ട്. എല്ലാ കർഡ് അംഗങ്ങളും നേരിട്ടെത്തിയാവണം മസ്റ്ററിങ് നടത്തേണ്ടത്. മസ്റ്ററിങ്ങിന്‌ കൂടുതൽ സമയം അനുവദിച്ചു നൽകണമെന്ന്‌ സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടങ്കിലും കേന്ദ്ര സർക്കാർ പ്രതികരിച്ചിട്ടില്ലെന്ന്‌ ഭക്ഷ്യമന്ത്രി ജി ആർ അനിൽ പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*