‘മനസിലുണ്ടായ വിഷമമാണ് അദ്ദേഹം പ്രകടിപ്പിച്ചത്’; തിരുവഞ്ചൂർ രാധാകൃഷ്‌ണൻ

കോട്ടയം: പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ ചാണ്ടി ഉമ്മന് ചുമതലയൊന്നും നൽകിയില്ലെന്നുള്ള വിമർശനത്തിന് മറുപടിയുമായി തിരുവഞ്ചൂർ രാധാകൃഷ്‌ണൻ. ചാണ്ടി ഉമ്മൻ്റെ മനസിന് വിഷമമുണ്ടായി എന്നുണ്ടെങ്കിൽ അത് പരിഹരിച്ച് തന്നെ മുന്നോട്ട് പോകുന്നതായിരിക്കും. അതൃപ്‌തിക്ക് പിന്നിൽ എന്തെന്ന് പാർട്ടി നേതൃത്വം പരിശോധിക്കുമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.

പാലക്കാട് ഉപതെര‍ഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതൃത്വത്തോടുള്ള അതൃപ്‌തി പരസ്യമായി അറിയിച്ച് ചാണ്ടി ഉമ്മന്‍ ഇന്ന് രംഗത്തെത്തിയിരുന്നു. തനിക്കൊഴിച്ച് മറ്റെല്ലാവര്‍ക്കും ചുമതല കൊടുത്തിരുന്നു എന്നായിരുന്നു ചാണ്ടി ഉമ്മന്‍ പറഞ്ഞത്.

 

Be the first to comment

Leave a Reply

Your email address will not be published.


*