
മാന്നാനം : മാന്നാനം സെന്റ് ജോസഫ്സ് യു പി സ്കൂളിൽ വായനാദിനം ആഘോഷിച്ചു. കുട്ടികളുടെ അസംബ്ലിയോടുകൂടി തുടങ്ങിയ ആഘോഷം സ്കൂൾ ഹെഡമാസ്റ്റർ ഫാ.സജി പാറക്കടവിൽ CMI ഉദ്ഘാടനം ചെയ്തു.
കുട്ടികൾക്കായി മലയാളം, ഇംഗ്ലീഷ്, ഹിന്ദി വായന മത്സരവും, ക്വിസ്, പോസ്റ്റർ, ആസ്വാദനക്കുറിപ്പ് മത്സരങ്ങളും നടത്തുകയുണ്ടായി. മൊബൈൽ ഫോണുകൾക്ക് അടിമപ്പെട്ടിരിക്കുന്ന പുതുതലമുറയ്ക്ക് ആവശ്യമായ ജീവാമൃതാണ് വായനയെന്ന് സ്കൂൾ മാനേജർ ഡോ. കുര്യൻ ചാലങ്ങാടി CMI അഭിപ്രായപ്പെട്ടു.
Be the first to comment