
അതിരമ്പുഴ: സാക്ഷരകേരളത്തിൻ്റെ സാംസ്‌കാരിക തനിമ നിലനിർത്തുന്ന അറിവിൻ്റെ മഹത്വം വിളിച്ചോതുന്ന വായന ദിനം അതിരമ്പുഴ സെന്റ് മേരീസ് ഹൈസ്കൂളിൽ വിവിധ പരിപാടികളോടെ ആഘോഷിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന സമ്മേളനത്തിൽ സ്റ്റാഫ് സെക്രട്ടറി വസന്ത് കുര്യൻ സ്വാഗതം ആശംസിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് സിനി ജോസഫ് അധ്യക്ഷത വഹിച്ചു.
വായന ദിനത്തോടനുബന്ധിച്ചു ആരാധ്യ. എസ്. കുമാർ , നിള രാഹുൽ എന്നിവർ കവിതയും ജാസ്മിൻ മാത്യു പ്രതിജ്ഞയും ചൊല്ലിക്കൊടുത്തു. മൂന്നു ഭാഷകളിൽ വായന ദിന സന്ദേശം നൽകിയത് കൂട്ടികൾക്ക് വേറിട്ട അനുഭവമായി. ഡെൽന ജയിസ്മോൻ മലയാളത്തിലും നോറ മരിയ ഇംഗ്ലീഷിലും ആഷിത ജോർജ് ഹിന്ദിയിലുമാണ് വായനാദിന സന്ദേശം നൽകിയത്. അധ്യാപകൻ സിബി സഖറിയാസിന്റെ നേതൃത്വത്തിൽ വായനാദിന ക്വിസ് മത്സരം സംഘടിപ്പിക്കുകയും സമ്മാനങ്ങൾ നൽകുകയും ചെയ്തു.
Be the first to comment