കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്നും മാറാൻ തയ്യാർ; രാഹുലിന് സുധാകരന്റെ കത്ത്

തിരുവനന്തപുരം : കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്നും മാറാൻ സന്നദ്ധതയറിയിച്ച് കെ സുധാകരൻ രാഹുൽ ഗാന്ധിക്ക് കത്തയച്ചു. ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് കത്ത് നൽകിയത്. കെപിസിസിയും പ്രതിപക്ഷവും ഒന്നിച്ച് പോകുന്നില്ലെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശനിൽ നിന്നും തനിക്ക് പിന്തുണ ലഭിക്കുന്നില്ലെന്നും സുധാകരൻ കത്തിൽ കുറ്റപ്പെടുത്തുന്നുണ്ട്. താൻ സ്ഥാനമൊഴിഞ്ഞാൽ പകരം ചെറുപ്പക്കാർക്ക് പദവി നൽകണമെന്ന് സുധാകരൻ കത്തിൽ ആവശ്യപ്പെട്ടു.

തുടർച്ചയായി രണ്ട് വിവാദ പ്രസ്താവനകൾ സുധാകരനിൽ നിന്നും പുറത്തു വന്നതോടെ കോൺഗ്രസ് സംസ്ഥാനത്ത് പ്രതിസന്ധിയിലായിരുന്നു. ആർഎസ്എസിൻ്റെ കടുത്ത വിമർശകർ തങ്ങളാണെന്ന് കോൺഗ്രസ് പറയുമ്പോഴും മുൻപ് ആർഎസ്എസ് ശാഖകൾക്ക് കോൺഗ്രസ് സംരക്ഷണം നൽകിയിട്ടുണ്ടെന്നുള്ള സുധാകരൻ്റെ പ്രസ്താവന വലിയ വിമർശനങ്ങളാണ് വരുത്തിവച്ചത്.

കോൺഗ്രസ് പാർട്ടിക്കുള്ളിൽ നിന്നുതന്നെ പ്രസ്താവനയ്ക്ക് എതിരെ പല നേതാക്കളും രംഗത്തെത്തിയിരുന്നു. തുടർന്ന് വർഗ്ഗീയതയോട് നെഹ്റു വിട്ടുവീഴ്ച ചെയ്തുവെന്നുള്ള പ്രസ്താവനയും സുധാകരൻ നടത്തിയിരുന്നു. ഇതേതുടർന്ന് എതിർപ്പ് ശക്തമായ സാഹചര്യത്തിലാണ് കെ സുധാകരൻ രാഹുൽ ഗാന്ധിക്ക് കത്തയച്ചത്. 

 

Be the first to comment

Leave a Reply

Your email address will not be published.


*