ഓണക്കാലത്ത് റെക്കോര്‍ഡ് മദ്യവിൽപ്പന; വിറ്റത് 818 കോടിയുടെ മദ്യം

തിരുവനന്തപുരം: സംസ്ഥാനത്ത് ഈ വർഷത്തെ ഓണസീസണില്‍ മദ്യവില്‍പ്പനയില്‍ റെക്കോര്‍ഡ് വർധന. ഈ വർഷം 818. 21 കോടിയുടെ മദ്യമാണ് വിറ്റഴിച്ചത്. ഈ മാസം 6 മുതൽ 17 വരെയുള്ള കണക്കാണിത്. കഴി‌ഞ്ഞ വർഷം ഓണക്കാലത്ത് 809. 25 കോടിയുടെ മദ്യമാണ് വിറ്റത്.

തിരുവോണത്തിന് തൊട്ടുമുന്‍പ് ഉത്രാടം വരെയുള്ള 9 ദിവസത്തെ കണക്കു പ്രകാരം 701 കോടിയുടെ മദ്യമാണ് വിറ്റഴിച്ചത്. കഴിഞ്ഞ വർഷം ഇതേ ദിവസങ്ങളിൽ 715 കോടിയുടെ മദ്യം വിറ്റഴിച്ചിരുന്നു. എന്നാൽ തിരുവോണം കഴി‌ഞ്ഞുള്ള 2 ദിവസങ്ങളിൽ കൂടുതൽ മദ്യം വിറ്റഴിച്ച് മുൻവർഷത്തെ ആകെ വിൽപ്പന മറികടക്കുകയായിരുന്നു.

കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ 9 കോടിയുടെ വര്‍ധനയാണ് മദ്യവില്‍പ്പനയില്‍ ഉണ്ടായിരിക്കുന്നത്. 124 കോടി രൂപയുടെ മദ്യമാണ് വിറ്റത്. കഴിഞ്ഞ വർഷത്തെ ഉത്രാട ദിന വില്പന 120 കോടിയായിരുന്നു. തിരുവോണത്തിന് അവധിയായിരുന്നു. തിരുവോണം കഴിഞ്ഞ് അവിട്ടത്തിന് ഉണ്ടായ റെക്കോര്‍ഡ് മദ്യവില്‍പ്പനയാണ് മൊത്തത്തില്‍ പ്രതിഫലിച്ചത്.

Be the first to comment

Leave a Reply

Your email address will not be published.


*