
മഞ്ചേരി: നിയമന തട്ടിപ്പ് കേസില്‍ എഐഎസ്എഫ് നേതാവായിരുന്ന ബാസിത് അറസ്റ്റിലായി. കന്റോണ്‍മെന്റ് പൊലീസ് മഞ്ചേരിയില്‍ നിന്നാണ് ബാസിതിനെ അറസ്റ്റ് ചെയ്തത്. ബാസിതിനെ നാളെ തിരുവനന്തപുരത്തെത്തിച്ച് ചോദ്യം ചെയ്യും. നേരത്തെ രണ്ട് തവണ ചോദ്യം ചെയ്യാന്‍ വിളിച്ചിട്ടും ബാസിത് ഹാജരായിരുന്നില്ല. തിരുവനന്തപുരത്തെത്തിക്കുന്ന ബാസിതിനെ ഹരിദാസനൊപ്പമിരുത്തി ചോദ്യം ചെയ്യാനും സാധ്യതയുണ്ട്.
ആരോഗ്യമന്ത്രിയുടെ ഓഫീസിനെതിരെ ഉയർന്ന നിയമന കോഴ വിവാദത്തിൽ ബാസിത് തന്നെക്കൊണ്ട് ഭീഷണിപ്പെടുത്തി ഒപ്പിടുവിപ്പിച്ചതാണെന്ന് പരാതിക്കാരനായ ഹരിദാസന്റെ മൊഴിക്ക് പിന്നാലെയാണ് ബാസിതിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. മന്ത്രിയുടെ പിഎയുടെ പേരു പറഞ്ഞാൽ അന്വേഷണമുണ്ടാകില്ലെന്ന് ബാസിത്ത് പറഞ്ഞുവെന്നും ഹരിദാസൻ പറഞ്ഞു.
Be the first to comment