
ന്യൂഡല്‍ഹി: മാസംതോറുമുള്ള പേയ്‌മെന്റുകള്‍ കൃത്യമായി അടയ്ക്കാന്‍ സഹായിക്കുന്ന യുപിഐയുടെ ഓട്ടോപേ ഫീച്ചറിന് പ്രിയംകൂടുന്നു. ഇടപാടുകളുടെ എണ്ണത്തില്‍ മൂന്ന് മടങ്ങ് വളര്‍ച്ചയാണ് കൈവരിച്ചത്.
2024 ജനുവരിയില്‍ ഓട്ടോപേ സംവിധാനം ഉപയോഗിച്ചുള്ള ഇടപാടുകളുടെ എണ്ണം 5.8 കോടിയായിരുന്നു. 2025 ജനുവരിയായപ്പോള്‍ ഇത് 17.5 കോടിയായി ഉയര്‍ന്നു. ഓട്ടോപേ വഴിയുള്ള ഇടപാടുകളുടെ എണ്ണത്തില്‍ മൂന്ന് മടങ്ങിന്റെ വര്‍ധനയാണ് ഉണ്ടായതെന്ന് നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു.
ആവര്‍ത്തിച്ചുള്ള പേയ്‌മെന്റുകള്‍ ഓട്ടോമേറ്റ് ചെയ്യാന്‍ ഉപയോക്താക്കളെ അനുവദിക്കുന്ന ഫീച്ചറാണ് ഓട്ടോപേ. മൊബൈല്‍ റീചാര്‍ജ്, ഇഎംഐ, ഒടിടി, യൂട്ടിലിറ്റി ബില്ല് തുടങ്ങി വിവിധ സേവനങ്ങള്‍ക്കും സബ്‌സ്‌ക്രിപ്ഷനുകള്‍ക്കും ഓട്ടോപേ ഉപയോഗപ്പെടുത്താം. ഓട്ടോപേ ഒറ്റത്തവണ സജ്ജീകരിച്ചു കഴിഞ്ഞാല്‍ നിശ്ചിത തീയതിയില്‍ പേയ്‌മെന്റുകള്‍ സ്വയമേ നടക്കുന്നു. ബില്ലുകളും വരിസംഖ്യകളും മുടങ്ങുന്നതിലൂടെ അധിക പിഴയോ സേവനം തടസപ്പെടുന്നതോ ഓഴിവാക്കാന്‍ ഓട്ടോപേ സഹായിക്കുന്നു.
2024 ജനുവരിയില്‍ എല്ലാ ആവര്‍ത്തിച്ചുള്ള പേയ്‌മെന്റുകളില്‍ യുപിഐ ഓട്ടോപേ വിഹിതം 33 ശതമാനം മാത്രമായിരുന്നെങ്കില്‍ ഈ വര്‍ഷം ജനുവരിയില്‍ ഇത് 53 ശതമാനം കവിഞ്ഞതായി കണക്കുകള്‍ വ്യക്തമാക്കുന്നു. ആവര്‍ത്തിച്ചുള്ള പേയ്‌മെന്റുകളില്‍ കാര്‍ഡുകളെ ആശ്രയിക്കുന്ന്ത കുറഞ്ഞത്. കഴിഞ്ഞ വര്‍ഷത്തെ 42 ശതമാനത്തില്‍ നിന്ന് ഈ വര്‍ഷം 31 ശതമാനമായാണ് കുറഞ്ഞത്. ബാക്കിയുള്ള ആവര്‍ത്തിച്ചുള്ള പേയ്‌മെന്റുകള്‍ നെറ്റ്ബാങ്കിങ് വഴിയാണ് നടക്കുന്നത്.
മറ്റ് യുപിഐ പേയ്‌മെന്റുകള്‍ക്കുള്ളതു പോലെ പിന്‍ നല്‍കിയാണ് യുപിഐ ഓട്ടോപേയും ഉപയോഗിക്കേണ്ടത്. ഏത് സമയത്തും ഉപഭോക്താവിന് ഓട്ടോപേ റദ്ദാക്കാനുള്ള ഓപ്ഷനുമുണ്ട്. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ 1.4 കോടി മ14.5 മാന്‍ഡേറ്റ് ക്രിയേഷനുകളാണ് നടന്നത്. ഇതുമായി താരതമ്യപ്പെടുത്തുമ്പോള്‍ കഴിഞ്ഞ മാസം മാന്‍ഡേറ്റ് ക്രിയേഷന്‍ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന യുപിഐ ഓട്ടോപേയ്ക്കുള്ള ഉപഭോക്തൃ രജിസ്‌ട്രേഷനുകള്‍ 3.5 കോടിയായി വര്‍ധിച്ചതായും കണക്കുകള്‍ വ്യക്തമാക്കുന്നു.
Be the first to comment