സബ്സിഡി കുറച്ചു; അരി, പഞ്ചസാര ഉൾപ്പെടെ 13 അവശ്യസാധനങ്ങളുടെ വില ഉയരും

തിരുവനന്തപുരം: സംസ്ഥാനത്ത് സപ്ലൈകോ വഴി വിതരണം ചെയ്യുന്ന സബ്സിഡി സാധനങ്ങളുടെ വില വർധിക്കും. 13 സാധനങ്ങളുടെ വിലയാണ് വർധിക്കുക. ചെറുപയര്‍, ഉഴുന്ന്, വന്‍കടല, വന്‍പയര്‍, തുവരപ്പരിപ്പ്, മുളക്, മല്ലി, പഞ്ചസാര, വെളിച്ചെണ്ണ, ജയ അരി, കുറുവ അരി, മട്ട അരി, പച്ചരി എന്നീ ഇനങ്ങൾക്കാണ് വില ഉയരുക. 55 ശതമാനം സബ്സിഡിയുള്ള ഇനങ്ങളുടെ സബ്സിഡി 35 ശതമാനമായി വെട്ടിക്കുറയ്ക്കാൻ മന്ത്രിസഭായോ​ഗം തീരുമാനിക്കുകയായിരുന്നു.

വിപണിവില കൂടുന്നതും കുറയുന്നതും അനുസരിച്ച് സബ്സിഡി ഉൽപന്നങ്ങളുടെ വിലയിൽ മാറ്റം വരുത്താനും യോ​ഗത്തിൽ തീരുമാനമായി.വിപണി വിലയ്ക്ക് അനുസൃതമായി നിശ്ചിത നിരക്കിൽ സബ്സിഡി നൽകുന്ന രീതിയാണ് സപ്ലൈകോ പിന്തുടർന്നിരുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*