സ്ഥാപനങ്ങൾക്ക് രജിസ്ട്രേഷൻ; ഓപ്പറേഷന്‍ ഫോസ്‌കോസ് ഡ്രൈവുമായി ഭക്ഷ്യ സുരക്ഷാ വകുപ്പ്

ഭക്ഷ്യ സുരക്ഷാ ലൈസന്‍സിനായി സമര്‍പ്പിക്കുന്ന അപേക്ഷകളില്‍ വളരെ വേഗതയില്‍ തീരുമാനമെടുക്കുന്നതിന് ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. അകാരണമായി ഒരു കാരണവശാലും അപേക്ഷകളില്‍ കാലതാമസം ഉണ്ടാകരുത്. ലൈസന്‍സിന് അപേക്ഷിക്കുന്നവര്‍ അര്‍ഹരാണെങ്കില്‍ എത്രയും പെട്ടെന്ന് തന്നെ ലൈസന്‍സ് നല്‍കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ഏതെങ്കിലും കാരണവശാല്‍ അപേക്ഷിച്ചതിനുശേഷം 30 ദിവസത്തിനകം ലൈസന്‍സ് ലഭിക്കാത്ത സാഹചര്യത്തില്‍ അപേക്ഷകര്‍ക്ക് ലൈസന്‍സ് ഓട്ടോ ജനറേറ്റഡ് ആയി അവരുടെ ഇ-മെയിലില്‍ തന്നെ ലഭിക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.

ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ ആഗസ്റ്റ് ഒന്ന് ചൊവ്വാഴ്ച മുതല്‍ സംസ്ഥാന വ്യാപകമായി ഓപ്പറേഷന്‍ ഫോസ്‌കോസ് (FOSCOS) ലൈസന്‍സ് ഡ്രൈവ് നടത്തുകയാണ്. ഈ പ്രത്യേക ഡ്രൈവിലൂടെ ലൈസന്‍സിന് പകരം രജിസ്‌ട്രേഷന്‍ മാത്രം എടുത്ത് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളെ നിയമ നടപടികള്‍ക്ക് വിധേയമാക്കുന്നതാണ്. ലൈസന്‍സിന് പകരം രജിസ്‌ട്രേഷന്‍ ഉപയോഗിക്കാന്‍ പാടുള്ളതല്ല. വളരെ ചെറിയ കച്ചവടക്കാര്‍ മാത്രമേ രജിസ്‌ട്രേഷന്‍ എടുത്ത് പ്രവര്‍ത്തിക്കാന്‍ പാടുള്ളൂ.

Be the first to comment

Leave a Reply

Your email address will not be published.


*