ജിയോയ്ക്ക് ഒപ്പം ഇനി നോക്കിയയും

മുംബൈ: 5ജി മുന്നേറ്റത്തിൽ ജിയോയ്ക്ക് ഒപ്പം ഇനി നോക്കിയയും ഉണ്ടാകും. ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം കമ്പനിയായ ജിയോ കഴിഞ്ഞ ദിവസമാണ് നോക്കിയയെ തങ്ങളുടെ പ്രധാന വിതരണക്കാരായി തിരഞ്ഞെടുത്തതായി  അറിയിച്ചത്.

420 ദശലക്ഷത്തിലധികം ഉപഭോക്താക്കളുള്ള റിലയൻസ് ജിയോയ്ക്ക് 5 ജി റേഡിയോ ആക്‌സസ് നെറ്റ്‌വർക്ക് (RAN) ഉപകരണങ്ങൾ ഒന്നിലധികം വർഷത്തെ കരാറിലാണ് നോക്കിയ വിതരണം ചെയ്യുന്നതെന്നാണ് കമ്പനി പ്രസ്താവനയിൽ പറയുന്നത്. ബേസ് സ്റ്റേഷനുകൾ, ഉയർന്ന ശേഷിയുള്ള 5ജി മാസിവ് മിമോ ആന്റിനകൾ, വിവിധ സ്പെക്‌ട്രം ബാൻഡുകളെ പിന്തുണയ്‌ക്കുന്നതിനുള്ള റിമോട്ട് റേഡിയോ ഹെഡ്‌സ്, സ്വയം-ഓർഗനൈസിംഗ് നെറ്റ്‌വർക്ക് സോഫ്‌റ്റ്‌വെയർ എന്നിവയുൾപ്പെടെയുള്ള എയർസ്‌കെയിൽ പോർട്ട്‌ഫോളിയോയിൽ നിന്നാണ് നോക്കിയ ഉപകരണങ്ങൾ വിതരണം ചെയ്യുന്നത്. 

സെൽഫ് ഡ്രൈവിംഗ് കാറുകൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തുടങ്ങി വളർന്നുവരുന്ന സാങ്കേതികവിദ്യകൾക്ക് നെറ്റ്‌വർക്ക് നിർണായകമാണ്. അതിനാൽ ഇന്ത്യയിലെ 5ജി ഡാറ്റ വേഗത 4ജിയേക്കാൾ 10 മടങ്ങ് വേഗത്തിലായിരിക്കുമെന്നാണ് സൂചന. എല്ലാ ഉപഭോക്താക്കളുടെയും എക്സ്പീരിയൻസ് മെച്ചപ്പെടുത്തുന്നതിനായി ഏറ്റവും പുതിയ നെറ്റ്‌വർക്ക് സാങ്കേതികവിദ്യകളിൽ തുടർച്ചയായി നിക്ഷേപം നടത്താൻ ജിയോ പ്രതിജ്ഞാബദ്ധമാണെന്ന് നേരത്തെ റിലയൻസ് ജിയോ ചെയർമാൻ ആകാശ് അംബാനി അറിയിച്ചിരുന്നു. റിലയൻസ് ജിയോ അതിന്റെ 5ജിയുടെ  ചെലവ് പദ്ധതികൾക്കായി പുറത്തെ വാണിജ്യ വായ്പകൾ വഴി 1.5 ബില്യൺ ഡോളർ (ഏകദേശം 12,400 കോടി രൂപ) സമാഹരിക്കാൻ പദ്ധതിയിടുന്നതായി ഇക്കണോമിക് ടൈംസും റിപ്പോർട്ട് ചെയ്തു.

Be the first to comment

Leave a Reply

Your email address will not be published.


*