ന്യൂഡല്‍ഹി : രാജ്യത്ത് സ്റ്റാര്‍ട്ട്അപ്പ് സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് ഏയ്ഞ്ചല്‍ ടാക്സ് നിര്‍ത്തലാക്കാന്‍ ബജറ്റ് നിര്‍ദേശം. എല്ലാ തരത്തിലുള്ള നിക്ഷേപകര്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കുംവിധം പൂര്‍ണമായി ഏയ്ഞ്ചല്‍ ടാക്‌സ് നിര്‍ത്താലാക്കുമെന്നാണ് ബജറ്റില്‍ പ്രഖ്യാപിച്ചത്.
ഓഹരികള്‍ ഇഷ്യു ചെയ്ത് ഇന്ത്യന്‍ നിക്ഷേപകരില്‍ നിന്ന് ലിസ്റ്റ് ചെയ്യാത്ത കമ്പനികള്‍ സ്വരൂപിക്കുന്ന മൂലധനത്തിന്മേലാണ് ഏയ്ഞ്ചല്‍ ടാക്‌സ് ചുമത്തുന്നത്. കമ്പനിയുടെ വിപണി മൂല്യത്തേക്കാള്‍ കൂടുതലാണ് ഇഷ്യൂ ചെയ്ത ഷെയറുകളുടെ ഓഹരി വിലയെങ്കില്‍ മാത്രമാണ് ഏയ്ഞ്ചല്‍ ടാക്‌സ് ഈടാക്കുന്നത്. അധികമായി ലഭിക്കുന്നതിനെ വരുമാനമായി കണ്ടാണ് നികുതി ചുമത്തുന്നത്.
‘ഇന്ത്യന്‍ സ്റ്റാര്‍ട്ട്അപ്പ് ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനും സംരംഭകത്വ മനോഭാവം പ്രോത്സാഹിപ്പിക്കുന്നതിനും എല്ലാ വിഭാഗത്തിലുള്ള നിക്ഷേപകര്‍ക്കും പൂര്‍ണമായി പ്രയോജനം ലഭിക്കുന്ന വിധത്തില്‍ ഏയ്ഞ്ചല്‍ ടാക്സ് നിര്‍ത്തലാക്കാന്‍ ഞാന്‍ നിര്‍ദ്ദേശിക്കുന്നു,’- നിര്‍മല സീതാരാമന്‍ പറഞ്ഞു.
Be the first to comment