ബൈജൂസ് ശമ്പള പ്രതിസന്ധിയിൽ ആശ്വാസം ; ജീവനക്കാർക്ക് ശമ്പളം നൽകാൻ ആവശ്യപ്പെട്ട് എൻസിഎൽടി

ന്യൂഡൽഹി: സാമ്പത്തിക പ്രതിസന്ധിയിൽ കുടുങ്ങിയ എജ്യൂടെക് കമ്പനിയായ ബൈജൂസിനോട് ജീവനക്കാർക്ക് ശമ്പളം നൽകാൻ ആവശ്യപ്പെട്ട് എൻസിഎൽടി. ജീവനക്കാർക്ക് ശമ്പളം നൽകിയില്ലെങ്കിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടൻ്റ്സ് ഓഫ് ഇന്ത്യ ഓഡിറ്റ് നടത്തുമെന്നും എൻസിഎൽടി മുന്നറിയിപ്പ് നൽകി. ശമ്പളം നൽകണമെന്ന് ആവശ്യപ്പെട്ട് ജീവനക്കാർ നൽകിയ ഹർജിയിലാണ് നടപടി. നിങ്ങൾ പ്രവർത്തിക്കുന്ന ഒരു കമ്പനിയാണ് നിങ്ങൾക്ക് വരുമാനം ഉണ്ടാകുമെന്നും ജീവനക്കാർക്ക് ശബളം നൽകണമെന്നും എൻസിഎൽടിയുടെ ബെംഗളൂരു ബെഞ്ച് ആവശ്യപ്പെട്ടു. ജീവനക്കാരുടെ അപേക്ഷയിൽ പ്രതികരണം നൽകണമെന്നും ബൈജൂസിനോട് ട്രൈബ്യൂണൽ നിർദ്ദേശിച്ചിച്ചു.

ഏപ്രിൽ, മെയ് മാസങ്ങളിലെ ശമ്പളം നൽകിയിട്ടുണ്ടെന്നും എന്നാൽ ഫെബ്രുവരി, മാർച്ച് മാസങ്ങളിലെ ശമ്പളം കമ്പനി ഇതുവരെ പൂർണമായി നൽകിയിട്ടില്ലെന്നും ബൈജൂസ് പറഞ്ഞു. കേസ് തീർപ്പാക്കുന്നതുവരെ എൻസിഎൽടിയുടെ ഉത്തരവനുസരിച്ച് എസ്ക്രോ അക്കൗണ്ടിൽ ബന്ധിപ്പിച്ചിരിക്കുന്നതിനാൽ ശമ്പള കാലതാമസത്തിനായി ഫെബ്രുവരിയിലെ അവകാശ ഇഷ്യു വഴി സമാഹരിച്ച ഫണ്ടിലേക്ക് ആക്‌സസ് ഇല്ലെന്നും കമ്പനി പറഞ്ഞു. ശമ്പള പ്രതിസന്ധിയിൽ ഏഴ് പോരാണ് എൻസിഎൽടിയിൽ ബൈജൂസിനെതിരെ കേസ് ഫയൽ ചെയ്തിട്ടുള്ളത്. ഹർജി ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ച് ജൂലൈ അഞ്ചിന് പരിഗണിക്കും. കമ്പനിയുടെ പ്രവർത്തനം സ്റ്റേ ചെയ്യുന്നതിനുള്ള എൻസിഎൽടിയുടെ ഹർജി ജൂലൈ ഒൻപതിന് വീണ്ടും പരിഗണിക്കും.

 

Be the first to comment

Leave a Reply

Your email address will not be published.


*