രഞ്ജി ട്രോഫി 2022: അർജുൻ ടെണ്ടുൽക്കർ പുറത്തായി, നോക്കൗട്ടിൽ പൃഥ്വി ഷാ നയിക്കും

ജൂണിൽ നടക്കുന്ന നോക്കൗട്ട് മത്സരങ്ങൾക്കുള്ള മുംബൈ രഞ്ജി ട്രോഫി ടീമിൽ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറുടെ മകൻ അർജുൻ ടെണ്ടുൽക്കറെ ഉൾപ്പെടുത്തിയിട്ടില്ല. ബെംഗളൂരുവിൽ നടക്കുന്ന നോക്കൗട്ട് മത്സരത്തിൽ പൃഥ്വി ഷാ നയിക്കുന്ന ടീം ഉത്തരാഖണ്ഡിനെ നേരിടും.വെറ്ററൻ ബാറ്റ്സ്മാൻ അജിങ്ക്യ രഹാനെ തോളിനേറ്റ പരുക്കിനെ തുടർന്ന് പുറത്തായി. ടി-20യിൽ മുംബൈയെ പ്രതിനിധീകരിച്ചിട്ടുള്ള അർജുൻ ഇതുവരെ ഫസ്റ്റ് ക്ലാസ് അരങ്ങേറ്റം കുറിച്ചിട്ടില്ല.

മുംബൈ ടീം: പൃഥ്വി ഷാ (ക്യാപ്റ്റൻ), യശസ്വി ജയ്‌സ്വാൾ, ഭൂപെൻ ലാൽവാനി, അർമാൻ ജാഫർ, സർഫറാസ് ഖാൻ, സുവേദ് പാർക്കർ, ആകർഷിത് ഗോമൽ, ആദിത്യ താരെ, ഹാർദിക് താമോർ, അമൻ ഖാൻ, സായിരാജ് പാട്ടീൽ, ഷംസ് മുലാനി, ധ്രുമിൽ മട്കർ, തനുഷ് കൊട്ടിയാൻ. അട്ടാർഡെ, ധവൽ കുൽക്കർണി, തുഷാർ ദേശ്പാണ്ഡെ, മോഹിത് അവസ്തി, റോയ്‌സ്റ്റൻ ഡയസ്, സിദ്ധാർത്ഥ് റൗട്ട്, മുഷീർ ഖാൻ.

Be the first to comment

Leave a Reply

Your email address will not be published.


*