
സെക്രട്ടേറിയറ്റ് പുതുക്കിപ്പണിയും. ഇതിനുള്ള മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കാനും, സെക്രട്ടേറിയറ്റ് അനക്സ് 2 വിപുലീകരണ പദ്ധതികള്‍ വേഗത്തിലാക്കാനും തീരുമാനമായി. ജനുവരി 20ന് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ നടത്തിയ അവലോകനയോഗത്തിലാണ് തീരുമാനം.
സെക്രട്ടേറിയറ്റിന്റെ പുതുക്കിപ്പണിയല്‍ ചുമതല ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് സഹകരണ സംഘത്തിനെ ഏല്‍പ്പിക്കാനാണ് നീക്കം. സെക്രട്ടേറിയറ്റ് പുതുക്കിപ്പണിയലിന്റെ എക്സ്റ്റന്‍ഷന്‍ പദ്ധതികളുടെ നടപടികള്‍ വേഗത്തിലാക്കാന്‍ ഹൗസ് കീപ്പിംഗ് സെല്ലിനാണ് ചുമതല.
Be the first to comment