ലോക പ്രശസ്ത സാഹിത്യകാരന്‍ മിലന്‍ കുന്ദേര അന്തരിച്ചു. 94 വയസ്സായിരുന്നു. എഴുത്തിലൂടെ പോരാട്ടം നടത്തിയ സാഹിത്യ പ്രതിഭയായിരുന്നു മിലേന്‍ കുന്ദേര. നിലപാടുകളുടെ കാർക്കശ്യം കൊണ്ട് സ്വന്തം രാജ്യത്തു നിന്ന് പോലും പോകേണ്ടി വന്ന കുന്ദേര ലോകം കണ്ട ഏറ്റവും മികച്ച എഴുത്തുകാരിലൊരാളായാണ് കണക്കാക്കപ്പെടുന്നത്. കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിനെതിരെ വിമര്‍ശനം ഉന്നയിച്ച അദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്നും പലതവണ പുറത്താക്കിയിരുന്നു.
1929 ചെക്കോസ്ലാവാക്യയിലാണ് മിലന്‍ കുന്ദേരയുടെ ജനനം. പാർട്ടിക്കെതിരെയുള്ള നിരന്തര വിമർശനം അദ്ദേഹത്തിന്റെ പൗരത്വം നിഷേധിക്കുന്നതിന് വരെ കാരണമായി. 1968 ലെ സോവിയറ്റ് അധിനിവേശത്തെ വിമര്‍ശിച്ചതിനായിരുന്നു ആ നടപടി. 1979 ല്‍ ചെക്കോസ്ലോവാക്യന്‍ പൗരത്വം നിഷേധിച്ചതോടെ കുന്ദേരയും കുടുംബവും ഫ്രാന്‍സിലേയ്ക്ക് കുടിയേറുകയായിരുന്നു. അദ്ദേഹത്തിന്റെ പുസ്തകങ്ങള്‍ പലതും ചെക്കോസ്ലോവാക്യയില്‍ നിരോധിക്കപ്പെട്ടിരുന്നു.
കമ്യൂണിസ്റ്റ് സർക്കാർ 40 വർഷം മുൻപ് റദ്ദാക്കിയ കുന്ദേരയുടെ പൗരത്വം തിരികെ നൽകി രാജ്യം തിരികെ വിളിച്ചിരുന്നു. ചെക്ക് റിപ്പബ്ലിക്കിന്റെ ഫ്രാന്‍സിലെ അംബാസിഡര്‍ പീറ്റര്‍ ഡ്രൂലക് മിലാന്‍ കുന്ദേരയെ നേരിൽ കണ്ട് ചെക്ക് പൗരത്വ സര്‍ട്ടിഫിക്കറ്റ് കൈമാറി.
ദ അണ്‍ബെയറബിള്‍ ലൈറ്റ്‌നെസ് ഓഫ് ബീയിങ്, ദ ബുക് ഓഫ് ലാഫ്റ്റര്‍ ആന്‍ഡ് ഫോര്‍ഡെറ്റിങ് തുടങ്ങിയവ അദ്ദേഹത്തിന്റെ പ്രശസ്തമായ കൃതികളാണ്.
Be the first to comment