
ലോൺ തുക അടക്കാത്തതിനാൽ നടൻ രജ്പാൽ യാദവിന്റെ കോടികൾ വിലമതിപ്പുളള വസ്തു പിടിച്ചെടുത്ത് സെൻട്രൽ ബാങ്ക്. നടന്റെ ഉത്തർപ്രദേശ് ഷാജഹാൻപൂരിലുള്ള വസ്തുവാണ് ലോണെടുത്ത് തിരിച്ചടവ് മുടങ്ങിയതിനേത്തുടർന്ന് ബാങ്ക് പിടിച്ചെടുത്തത്. മൂന്നുകോടി രൂപ ആയിരുന്നു ലോൺ വകുപ്പിൽ യാദവ് വാങ്ങിയിരുന്നത്. ബാന്ദ്ര കുർള കോംപ്ലക്സിലുള്ള സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയുടെ മുംബൈ ശാഖയിൽ നിന്നായിരുന്നു വായ്പ തുക കൈപറ്റിയിരുന്നത്.
പിതാവ് നൗരംഗ് യാദവിന്റെ ഉടമസ്ഥതയിലുള്ള വസ്തുക്കൾ ഈടാക്കിവെച്ചായിരുന്നു യാദവ് ലോണെടുത്തിരുന്നത്. തുടർച്ചയായി വായ്പ മുടങ്ങിയതോടെ തിരിച്ചടയ്ക്കേണ്ട വായ്പ തുക 11 കോടിയായി. ഇതേ തുടർന്ന് ബാങ്ക് അധികൃതർ ആഗസ്റ്റ് മാസം എട്ടാം തീയതി ബാങ്ക് ഷാജഹാൻപൂരിലെ സേത്ത് എൻക്ലേവ് ഏരിയയിലെ രാജ്പാൽ യാദവിൻ്റെ വസ്തുവിൻ്റെ ഗേറ്റ് സീൽ ചെയ്യുകയായിരുന്നു.
ഹിന്ദി, മറാഠി, തെലുങ്ക്, കന്നഡ, ബെംഗാളി ഭാഷകളിലായി 150-ലേറെ ചിത്രങ്ങളിൽ അദ്ദേഹം വേഷമിട്ടിട്ടുളള രജ്പാൽ യാദവ് ഏറെയും ശ്രദ്ധിക്കപ്പെട്ടിട്ടുളളത് ബോളിവുഡ് ചിത്രങ്ങളിലെ ഹാസ്യവേഷങ്ങളിലൂടെയാണ്. ലവ് കി അറേഞ്ച് മാര്യേജ്, ചന്തു ചാമ്പ്യൻ എന്നിവയാണ് ഇദ്ദേഹം ഒടുവിലായി വേഷമിട്ട ചിത്രങ്ങൾ.
Be the first to comment