
മുന്നോക്ക സമുദായ വികസന കോർപറേഷൻ ചെയർമാൻ കെജി പ്രേംജിത്തിനെ മാറ്റിയതില്‍ കടുത്ത അതൃപ്തിയുമായി കേരള കോൺഗ്രസ് ബി. ഇത് സംബന്ധിച്ചു ഇടതു മുന്നണി കൺവീനർക്ക് കെബി ഗണേഷ് കുമാർ കത്തു നൽകി. മുന്നണി മര്യാദക്ക് ചേരാത്ത നടപടി എന്ന് കത്തിൽ വിമർശനം ഉന്നയിച്ചിട്ടുണ്ട്. നടപടി പിൻവലിക്കണം എന്നും കത്തില്‍ ആവശ്യം ഉന്നയിച്ചിട്ടുണ്ട്.
നിലവിൽ കേരള കോൺഗ്രസ് ബി സംസ്ഥാന ജനറൽ സെക്രട്ടറിയാണ് പ്രേംജിത്. ബാലകൃഷ്ണ പിള്ളയുടെ മരണത്തെ തുടർന്നായിരുന്നു പാർട്ടി നോമിനിയായി പ്രേംജിത്തിനെ നിയമിച്ചത്. ആർ. എം രാജഗോപാലൻ നായരെ ചെയർമാനാക്കിയാണ് ഭരണസമിതി സർക്കാർ പുനസംഘടിപ്പിച്ചത്. പാർട്ടിയോട് ആലോചിക്കാതെ പ്രതിനിധിയെ മാറ്റിയതിൽ കേരള കോൺഗ്രസ് ബി ക്ക് കടുത്ത അതൃപ്‌തിയുണ്ട്.
Be the first to comment