ന്യൂഡല്‍ഹി: ഹോട്ടലില്‍ മുറിയെടുത്ത യുവാവിനെ മര്‍ദിക്കുകയും നിര്‍ബന്ധിച്ച് വിവസ്ത്രയായ സ്ത്രീയ്‌ക്കൊപ്പം ചിത്രം എടുക്കുകയും പണം തട്ടിയെടുക്കുകയും ചെയ്തതായി റിപ്പോര്‍ട്ട്. പഹാഡ്ഗഞ്ചിലെ ഹോട്ടലില്‍ താമസിക്കാന്‍ മുറിയെടുത്ത യുവാവിനാണ് ദുരനുഭവം. ദീപിക നാരായണന്‍ ഭരദ്വാജ് എന്ന പെണ്‍കുട്ടിയാണ് തൻ്റെ സുഹൃത്തിനുണ്ടായ മോശം അനുഭവത്തെക്കുറിച്ച് എക്‌സില്‍ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.
DO NOT BOOK CHEAP HOTELS IN PAHARGANJ, DELHI
Got a frantic call from a friend. Her colleague who was in Delhi for a conference near Paharganj booked a cheap hotel because he had to just keep his luggage and go for a conference
After his work when he came back to hotel to pick…
— Deepika Narayan Bhardwaj (@DeepikaBhardwaj) April 23, 2024
റൂമില്‍ സൂക്ഷിച്ചിരുന്ന ലഗേജ് എടുത്ത് പുറത്തേയ്ക്ക് പോകാന്‍ തയ്യാറെടുക്കുമ്പോഴാണ് നാലഞ്ച് ഗുണ്ടകള്‍ പെട്ടെന്ന് റൂമിലേയ്ക്ക് കയറി വരികയും യാതൊരു പ്രകോപനവുമില്ലാതെ ആക്രമിക്കുകയും ചെയ്തത്. ഡല്‍ഹിയില്‍ നടന്ന ഒരു കോണ്‍ഫറന്‍സില്‍ പങ്കെടുക്കാന്‍ എത്തിയതാണ് യുവാവ്. ലഗേജ് സൂക്ഷിക്കാന്‍ വേണ്ടി മാത്രമാണ് റൂമെടുത്തത്.
ഗുണ്ടകള്‍ക്കൊപ്പം ഒരാള്‍ പോലീസ് യൂണിഫോം ധരിച്ചിരുന്നു. എന്നാല്‍ ഇയാള്‍ യഥാര്‍ഥ പോലീസ് ആണോ എന്ന് വ്യക്തമായിട്ടില്ല. നഗ്നയായ പെണ്‍കുട്ടിക്കൊപ്പം നിര്‍ബന്ധിച്ച് ഫോട്ടോ എടുക്കുകയായിരുന്നു. ഫോട്ടോ പുറത്ത് വിടാതിരിക്കണമെങ്കില്‍ 15,000 രൂപ നല്‍കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇവര്‍ക്കൊപ്പം പോലീസ് ഉണ്ടെന്ന് വിചാരിച്ച് ചോദിച്ച പണം നല്‍കി പുറത്തേക്ക് ഓടുകയായിരുന്നു യുവാവ്.
എന്നാല്‍ സുഹൃത്തായ പെണ്‍കുട്ടി ദീപിക നാരായണ്‍ ഡല്‍ഹി പോലീസിനെ വിളിച്ച് വിവരം അറിയിച്ചു. സംഭവത്തില്‍ നിയമപരമായ എല്ലാ പിന്തുണയും നല്‍കുമെന്നാണ് ഡല്‍ഹി പോലീസ് അറിയിച്ചിരിക്കുന്നത്. റെയില്‍വേ സ്‌റ്റേഷന് സമീപത്തുള്ള ഹോട്ടലാണെന്നതാണ് പലരും ഈ ഹോട്ടല്‍ തെരഞ്ഞെടുക്കുന്നത്. ചൊവ്വാഴ്ചയാണ് യുവതി കുറിപ്പ് എക്‌സില്‍ ഷെയര്‍ ചെയ്തത്. 1.4 മില്യണിന് മുകളിലാണ് പോസ്റ്റിൻ്റെ വ്യൂസ്.
Be the first to comment