വാട്‌സ്ആപ്പില്‍ ഉപയോക്താക്കള്‍ക്കായി വോയിസ് ട്രാസ്‌ക്രിപ്ഷന്‍ ഫീച്ചര്‍

ന്യൂഡല്‍ഹി: വാട്‌സ്ആപ്പില്‍ ഉപയോക്താക്കള്‍ക്കായി വോയിസ് ട്രാസ്‌ക്രിപ്ഷന്‍ ഫീച്ചര്‍ എത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. ശബ്ദരീതിയില്‍ നല്‍കുന്ന സന്ദേശങ്ങള്‍ (വോയ്‌സ് മെസേജുകള്‍) ടെക്സ്റ്റ് ഫോര്‍മാറ്റിലേക്ക് മാറ്റുന്നതാണ് ഫീച്ചര്‍. ഈ ഫീച്ചര്‍ ലഭ്യമാകണമെങ്കില്‍ എന്‍ ടു എന്‍ഡ് ട്രാന്‍സ്‌ക്രിപ്ഷനില്‍ 150എംബി അധിക ഡേറ്റ ഡൗണ്‍ലോഡ് ചെയ്യേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ട്.

വോയ്‌സ് നോട്ടുകള്‍ ടെക്സ്റ്റ് ഫോര്‍മാറ്റിലേക്ക് മാറ്റുന്നതിനുള്ള ഫീച്ചറിനായിയുള്ള പരീക്ഷണത്തിലാണ് വാസ്ആപ്പ്. ഉപയോക്താക്കളുടെ സ്വകാര്യത ഉറപ്പാക്കുന്നതിന് എന്‍ടുഎന്‍ഡ് എന്‍ക്രിപ്ഷനും നടപ്പാക്കും.

ഉപയോക്താക്കള്‍ അധിക പാക്കേജ് ഡൗണ്‍ലോഡ് ചെയ്തതിന് ശേഷം, വാട്ട്സ്ആപ്പ് ട്രാന്‍സ്‌ക്രിപ്ഷനുകളെ മെസേജ് ബബിളിലേക്ക് ഇത് സംയോജിപ്പിക്കും, ഓഡിയോ പ്ലേ ചെയ്യാന്‍ സാധ്യമല്ലാത്ത സാഹചര്യങ്ങളില്‍ പോലും വോയ്സ് സന്ദേശങ്ങള്‍ എളുപ്പത്തില്‍ വായിക്കാന്‍ ഇത് സഹായിക്കുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*