സൗദി അറേബ്യ മിസ് യൂണിവേഴ്സ് മത്സരത്തിൽ പങ്കെടുക്കുവെന്ന റിപ്പോർട്ടുകൾ വ്യാജം

മിസ് യൂണിവേഴ്സ് മത്സരത്തിൽ സൗദി അറേബ്യ പങ്കെടുക്കുന്നുവെന്ന വാർത്തകൾ വ്യാജമെന്ന് മിസ് യൂണിവേഴ്സ് സംഘാടകർ. സൗദി അറേബ്യ വിശ്വ സുന്ദരി മത്സരത്തിൽ പങ്കെടുക്കുന്നില്ലെന്നും ഇത്തരം വാർത്തകർ തെറ്റിധരിപ്പിക്കുന്നതാണെന്നും മിസ് യൂണിവേഴ്സിന്‍റെ ഔദ്യോഗിക വെബ്സെറ്റിൽ പ്രസിദ്ധീകരിച്ച വാർത്ത കുറിപ്പിൽ പറയുന്നു.

‘സൗദി അറേബ്യയിൽ നിന്ന് മത്സരാർത്ഥിയെ പങ്കെടുപ്പിക്കുന്നതിനായി ഒരു സെലക്ഷൻ നടപടികളും നടത്തിയിട്ടില്ല. മറിച്ചുള്ള വാർത്തകൾ തെറ്റിധരിപ്പിക്കുന്നതാണ്. വിശ്വ സുന്ദരി മത്സരത്തിൽ രാജ്യങ്ങളെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്നതിന് കടുപ്പമേറിയ സെലക്ഷനിലൂടെയാണ് കടന്നുപോകേണ്ടത്. അത് ഞങ്ങളുടെ നയങ്ങൾക്കും മാർഗ്ഗനിർദേശങ്ങൾക്കും അനുസൃതമാണെന്നും പങ്കെടുക്കുന്ന നൂറിലേറെ രാജ്യങ്ങളിൽ നിലവിൽ സൗദ്യ അറേബ്യയില്ലെന്നും ‘വാർത്തക്കുറിപ്പിൽ പറയുന്നു.

സൗദി മോഡലായ റൂമി അൽഖഹ്താനിയുടെ സോഷ്യൽ മീഡിയ പോസ്റ്റിനെ അടിസ്ഥാനമാക്കിയാണ് ഇത്തരത്തിൽ റിപ്പോർട്ടുകൾ പുറത്തുവന്നത്. മിസ് യൂണിവേഴ്സ് മത്സരത്തിൽ പങ്കെടുക്കാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നു. മത്സരത്തിൽ സൗദി അറേബ്യയുടെ അരങ്ങേറ്റമാണെന്നാണ് റൂമിയുടെ പോസ്റ്റ്. കഴിഞ്ഞ മാസം 25 നാണ് പോസ്റ്റിട്ടത്.

Be the first to comment

Leave a Reply

Your email address will not be published.


*