ബാങ്ക് ലോക്കര്‍ നിയമങ്ങള്‍ പരിഷ്‌കരിച്ച്‌ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) ബാങ്ക് ലോക്കർ നിയമങ്ങൾ പരിഷ്കരിച്ചു. പുതിയ നിയമം അനുസരിച്ച് ആഭരണങ്ങൾ, പ്രധാനപ്പെട്ട രേഖകൾ തുടങ്ങി നിയമപരമായി സാധുവായ വസ്തുക്കൾ മാത്രമേ സൂക്ഷിക്കാനാകൂ. പണം, വിദേശ കറൻസി, ആയുധങ്ങൾ, മരുന്നുകൾ, കള്ളക്കടത്ത് വസ്തുക്കൾ, അപകടകരമായ വസ്തുക്കൾ എന്നിവയൊന്നും ലോക്കറിൽ സൂക്ഷിക്കാനാകില്ല.

ബാങ്ക് ലോക്കറുകളുടെ സുരക്ഷ മെച്ചപ്പെടുത്താനും ഉപഭോക്താക്കളുടെ താൽപര്യങ്ങൾ സംരക്ഷിക്കാനും വേണ്ടിയാണ് ആർബിഐ പുതിയ നിയമം കൊണ്ടുവന്നിരിക്കുന്നത്. കഴിഞ്ഞ ജൂൺ 30 മുതൽ പുതിയ നിയമം പ്രാബല്യത്തിലായി. 

പുതിയ നിയമം അനുസരിച്ച് ബാങ്കുകൾ അവരുടെ ഉപഭോക്താക്കളുമായുള്ള ലോക്കർ കരാറുകൾ പുതുക്കേണ്ടതുണ്ട്. ലോക്കറിൽ സൂക്ഷിക്കാവുന്ന വസ്തുക്കൾ എന്തെല്ലാമാണെന്നും അനുവദനീയമല്ലാത്തത് എന്താണെന്നും പുതിയ കരാറിൽ ബാങ്കുകൾ വ്യക്തമായി പറയുകയും വേണം.

ലോക്കറിന്റെ പാസ് വേർഡോ താക്കോലോ ദുരുപയോഗം ചെയ്യപ്പെട്ടാലോ അനധികൃതമായി ഉപയോഗിച്ചതിൽ നിന്നോ ഉണ്ടാകുന്ന നഷ്ടങ്ങൾക്ക് ഇനി ബാങ്കുകൾക്ക് ഉത്തരവാദിത്വം ഉണ്ടായിരിക്കില്ല. ഇക്കാര്യങ്ങളിൽ ഉപഭോക്താവിനായിരിക്കും പൂർണ്ണമായ ഉത്തരവാദിത്വം. അതുകൊണ്ടു തന്നെ നിയമ സാധുതയില്ലാത്ത എന്തെങ്കിലും ലോക്കറുകളിൽ സൂക്ഷിച്ചിട്ടുണ്ടെങ്കിൽ അടിയന്തരമായി അവ മാറ്റുകയും വേണം. എന്നിരുന്നാലും, ലോക്കറിൽ സൂക്ഷിച്ചിരിക്കുന്ന വസ്തുക്കൾ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം ബാങ്കുകൾക്ക് തന്നെയാണ്. ലോക്കറിൽ സൂക്ഷിച്ചിരിക്കുന്ന വസ്തുക്കൾ നഷ്ടപ്പെട്ടാൽ, ബാങ്ക് ഉപഭോക്താവിന് നഷ്ടപരിഹാരം
നൽകണം.

ഉപഭോക്താക്കൾ ലോക്കർ സേവനം ഉപയോഗപ്പെടുത്തുന്നുണ്ടെങ്കിൽ ബാങ്ക് ഉദ്യോസ്ഥരുമായി സംസാരിക്കുകയും പുതിയ കരാറിൽ ഒപ്പിടുകയും വേണം.

Be the first to comment

Leave a Reply

Your email address will not be published.


*