
ഡൽഹി: തുടർച്ചയായി ഏഴാം തവണയും പലിശ നിരക്കിൽ മാറ്റം വരുത്താതെ റിസർവ് ബാങ്ക്. റിപ്പോ നിരക്ക് 6.5 ശതമാനമായി തുടരും. നിലവിലെ സാഹചര്യത്തില്‍ നടപ്പ് സാമ്പത്തിക വര്‍ഷം സെപ്റ്റംബറിന് ശേഷം മാത്രമേ നിരക്ക് കുറയാന്‍ സാധ്യതയുള്ളൂവെന്നാണ് പൊതു വിലയിരുത്തല്‍.
2023-24 ൽ ആഭ്യന്തര ജിഡിപി വളർച്ചയിൽ രാജ്യം 7.6 ശതമാനം കൈവരിച്ചു. തുടർച്ചയായ മൂന്നാം വർഷവും ഏഴ് ശതമാനം മുകളിൽ ജിഡിപി എത്തി. പണപ്പെരുപ്പം നാല് ശതമാനത്തിന് താഴെ നിലനിര്‍ത്താനുള്ള നടപടികളുമായി മുന്നോട്ടുപോകാൻ എംപിസി യോഗം തീരുമാനിച്ചു. പെട്രോളിൻ്റെയും ഡീസലിൻ്റെയും വിലയില്‍ കുറവുണ്ടായത് പണപ്പെരുപ്പം കുറയാന്‍ സഹായിക്കുമെന്നുമാണ് ആര്‍ബിഐയുടെ പ്രതീക്ഷ.
Be the first to comment