കെആർ നാരായണൻ ഫിലിം ഇൻസ്‌റ്റിറ്റ്യൂട്ടിൽ കൂട്ടരാജി

കോട്ടയം: കെആർ നാരായണൻ ഫിലിം ഇൻസ്‌റ്റിറ്റ്യൂട്ടിൽ കൂട്ടരാജി. ഡീൻ ഉൾപ്പെടെ എട്ട് പേരാണ് രാജിവെച്ചത്. ഡീൻ ചന്ദ്രമോഹൻ, ഫൗസിയ (സിനിമോട്ടോഗ്രാഫി) ,വിനോദ് (ഓഡിയോ),നന്ദകുമാർ (സിനിമട്ടോഗ്രാഫി), ബാബാനി പ്രമോദി (അസിസ്‌റ്റന്റ് പ്രൊഫസർ, ഡയറക്ഷൻ), സന്തോഷ്‌ (പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ്), അനിൽ കുമാർ (അഡ്‌മിനിസ്ട്രേഷൻ ഓഫീസർ) എന്നിവരാണ് ഡയറക്‌ടർ ശങ്കർ മോഹന് പിന്നാലെ രാജിവച്ചത്. 

കെആർ നാരായണൻ ഫിലിം ഇൻസ്‌റ്റിറ്റ്യൂട്ട് ഡയറക്‌ടർ ആയിരുന്ന ശങ്കർ മോഹനുമായി അടുപ്പം പുലർത്തിയവരാണ് രാജി വെച്ചവരിൽ ഏറെയും. അതേസമയം, അധ്യാപകർക്ക് ഗുണനിലവാരം ഇല്ലെന്ന വിദ്യാർത്ഥികളുടെ പരാതി അംഗീകരിക്കാൻ ആവില്ലെന്ന് രാജിവച്ചവർ അറിയിച്ചു. ജനുവരി 18ആം തീയതി തന്നെ ശങ്കർ മോഹന് രാജി നൽകിയിരുന്നതായി രാജി വച്ച അധ്യാപകരിൽ ഒരാൾ വ്യക്തമാക്കി.

കെആർ നാരായണൻ ഫിംലിം ഇൻസ്‌റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥി സമരം അവസാനിപ്പിച്ചതിന് പിന്നാലെയാണ് അധ്യാപകരുടെ കൂട്ടരാജിയുടെ വാർത്തകൾ പുറത്തുവരുന്നത്. ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു നേരിട്ടെത്തി വിദ്യാർത്ഥികളുമായി ചർച്ച നടത്തിയിരുന്നു. സ്ഥാപനത്തിന് പുതിയ ഡയറക്‌ടറെ ഉടൻ കണ്ടെത്തുമെന്നും, ഒഴിഞ്ഞു കിടക്കുന്ന സംവരണ സീറ്റുകൾ നികത്തുമെന്നും മന്ത്രി അറിയിച്ചിരുന്നു. 

Be the first to comment

Leave a Reply

Your email address will not be published.


*