വത്തിക്കാൻ സിറ്റി : ശ്വാസകോശ സംബന്ധമായ അണുബാധയെ തുടർന്ന് ഫ്രാൻസിസ് മാർപാപ്പ (86 ) യെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റോമിലെ ജെമെല്ലി ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. പരിശോധനയിൽ മാർപാപ്പയ്‌ക്ക് ശ്വാസകോശത്തിൽ അണുബാധയെ സ്ഥിരീകരിച്ചതായും എന്നാൽ കോവിഡ് ഇല്ലെന്നും വത്തിക്കാൻ വക്താവ് ബ്രൂണി പ്രസ്‌താവനയിൽ അറിയിച്ചു. 2021 ജൂലൈയിൽ നടത്തിയ ഒരു ശത്രക്രിയയിൽ ശ്വാസകോശത്തിന്റെ ഒരു ഭാഗം നീക്കം ചെയ്തിരുന്നു. ഫ്രാൻസിസ് ജെമെല്ലി ആശുപത്രിയിലാണ് ചികിത്സ നടന്നത്.
ഈസ്റ്റര്‍വാരത്തിന് മുന്നോടിയായി പങ്കെടുക്കേണ്ടതും പൂര്‍ത്തിയാക്കേണ്ടതുമായ നിരവധി പരിപാടികള്‍ മാര്‍പാപ്പയ്ക്കുണ്ട്. പ്രാര്‍ഥനാചടങ്ങുകള്‍ കൂടാതെ ഏപ്രില്‍ മാസം അവസാനത്തോടെ ഹംഗറി സന്ദര്‍ശനവും അദ്ദേഹത്തിന്റെ യാത്രാ പദ്ധതിയിലുണ്ട്. വലത് കാൽമുട്ടിലെ ലിഗമെന്റുകൾക്ക് ബുദ്ധിമുട്ടും കാൽമുട്ടിന്റെ ചെറിയ ഒടിവും കാരണം ഫ്രാൻസിസ് ഒരു വർഷത്തിലേറെയായി വീൽചെയർ ഉപയോഗിച്ചാണ് നടക്കുന്നത്.
Be the first to comment