ഇത്തവണത്തെ ഉത്തരവാദിത്ത ടൂറിസം ഗ്ലോബൽ പുരസ്കാരം കേരള ടൂറിസത്തിന് ലഭിച്ചു. ടൂറിസം മേഖലയിൽ ഉത്തരവാദിത്ത ടൂറിസം മിഷൻ നടപ്പിലാക്കിയ പദ്ധതികളാണ് പുരസ്കാരത്തിന് അർഹമാക്കിയത്. പ്രാദേശിക കരകൗശല -ഭക്ഷ്യവസ്തുക്കൾ ഉൾപ്പെടെയുള്ള ഉൽപന്നങ്ങളുടെ വിപണനം ഉറപ്പാക്കിയതും വനിതകളുടെ ചെറുകിട-ഇടത്തരം സംരംഭങ്ങളെ വിനോദസഞ്ചാര മേഖലയുമായി ബന്ധിപ്പിച്ചതും പരിഗണിച്ചാണ് പുരസ്കാരം.
ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന റെസ്പോൺസിബിൾ ടൂറിസം പാർട്ണർഷിപ്പും ഇന്റർനാഷനൽ സെന്റർ ഫോർ റെസ്പോൺസിബിൾ ടൂറിസവും സംയുക്തമായായാണ് പുരസ്കാരം നൽകുന്നത്. ലോക്കൽ സോഴ്സിങ്-ക്രാഫ്റ്റ് ആൻഡ് ഫുഡ് വിഭാഗത്തിലാണ് കേരളം പുരസ്കാരം നേടിയത്.
Be the first to comment