ഇടുക്കിയിലെ വിനോദ സഞ്ചാരകേന്ദ്രങ്ങളിലെ നിയന്ത്രണങ്ങൾ പിൻവലിച്ചു

മഴയുടെയും കാറ്റിന്റെയും ശക്തി കുറയുകയും അലര്‍ട്ടുകള്‍ പിന്‍വലിക്കപ്പെടുകയും ചെയ്ത സാഹചര്യത്തിൽ ഇടുക്കി ജില്ലയിലെ വിനോദ സഞ്ചാരകേന്ദ്രങ്ങളിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ പിൻവലിച്ചു.
ബന്ധപ്പെട്ട വകുപ്പുകള്‍ക്ക്‌ ആവശ്യമായ മുന്‍കരുതലുകളോടെ വിനോദസഞ്ചാര പ്രവർത്തനങ്ങൾ പുനരാരംഭിക്കാവുന്നതാണെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

അതേസമയം സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് ശമനം. ഒന്പത് ജില്ലകളിൽ ഇന്ന് യല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട് . അതേസമയം തിരുവനന്തപുരം, കോഴിക്കോട് ഉൾപ്പെടെയുള്ള ജില്ലകളിൽ വെള്ളക്കെട്ട് രൂക്ഷമാണ്. കണ്ണൂരിൽ വെള്ളക്കെട്ടിൽ വീണ് യുവാവ് മരിച്ചു. പാലക്കാട് മംഗലം ഡാം തുറന്നു. കോഴിക്കോട് ഉരുൾപൊട്ടി. തത്കാലം മഴ കുറഞ്ഞെങ്കിലും കഴിഞ്ഞ ദിവസം പെയ്ത മഴയിലുണ്ടായ വെള്ളക്കെട്ട് പലഭാഗത്തും തുടരുകയാണ്.

Be the first to comment

Leave a Reply

Your email address will not be published.


*