ന്യൂഡല്‍ഹി: നീറ്റ് ഹര്‍ജികളില്‍ സുപ്രീം കോടതി തുടര്‍വാദം കേട്ടുതുടങ്ങി. ഹര്‍ജിക്കാര്‍ക്ക് വേണ്ടി കോടതിയില്‍ ഹാജരായ മുതിർന്ന അഭിഭാഷകൻ നരേന്ദർ ഹൂഡ ദേശീയ ടെസ്റ്റിങ് ഏജൻസി പ്രസിദ്ധീകരിച്ച ഫലം അപൂര്‍ണമാണെന്ന് കോടതിയെ അറിയിച്ചു. ഓള്‍ ഇന്ത്യ റാങ്ക് ഇല്ലാതെയാണ് എൻടിഎ ഫലം പ്രഖ്യാപിച്ചതെന്നാണ് ഹര്‍ജിക്കാരുടെ അഭിഭാഷകൻ കോടതിയില്‍ വ്യക്തമാക്കിയത്.
നീറ്റ് യുജി ഫലം പുനഃപരിശോധിക്കുകയും റദ്ദാക്കുകയും വേണമെന്ന് ചൂണ്ടിക്കാട്ടി സമര്‍പ്പിച്ചിട്ടുള്ള ഒരു കൂട്ടം ഹര്‍ജികളിലാണ് സുപ്രീം കോടതി വാദം കേള്‍ക്കുന്നത്. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന്‍റെ നേതൃത്വത്തിലുള്ള ബഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്.
Be the first to comment