റവന്യു മന്ത്രിയും കണ്ണൂര്‍ ജില്ലാ കളക്ടറും തമ്മില്‍ സ്വരചേര്‍ച്ചയിലല്ലെന്നും അതു മൂലം നാളെ കണ്ണൂരില്‍ നടക്കേണ്ടിയിരുന്ന പരിപാടികളില്‍ നിന്ന് മന്ത്രി വിട്ടു നില്‍ക്കാന്‍ തീരുമാനിച്ചിരിക്കുകയാണെന്നുമുള്ള വാര്‍ത്തകള്‍ വാസ്തവ വിരുദ്ധമാണെന്ന് കെ രാജന്റെ ഓഫീസ്. ആര്‍ഡിഒ മരിച്ച ദിവസം കാലത്തു തന്നെ കണ്ണൂരിലെ പരിപാടികള്‍ മാറ്റിവെക്കാന്‍ മന്ത്രി നിര്‍ദ്ദേശിച്ചിരുന്നു. ചില പരിപാടികള്‍ മറ്റു ജില്ലകളിലേക്ക് മാറ്റുകയും ചെയ്തു. കളക്ടറുമായി നല്ല ഊഷ്മള ബന്ധമാണ് മന്ത്രിക്ക് ഇപ്പോഴുമുള്ളത് – മന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.
എഡിഎം കെ നവീന്‍ ബാബുവിന്റെ ആത്മഹത്യയില്‍ റവന്യു വകുപ്പ് മന്ത്രി കെ രാജന് കണ്ണൂര്‍ കളക്ടറോട് അതൃപ്തി എന്ന തരത്തില്‍ വാര്‍ത്തകള്‍ ഉണ്ടായിരുന്നു. ഇതേതുടര്‍ന്ന് കളക്ടര്‍ അരുണ്‍ കെ വിജയനൊപ്പം വേദിപങ്കിടാനിരുന്ന 3 പരിപാടികള്‍ മന്ത്രി റദ്ദാക്കിയെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. നാളെ നടക്കാനിരുന്ന കൂത്തുപറമ്പിലെയും ഇരിട്ടിയിലെയും പട്ടയമേളകളും ചിറക്കല്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനവുമാണ് അതൃപ്തിയെ തുടര്‍ന്ന് മാറ്റിയതെന്നായിരുന്നു വാര്‍ത്ത.
Be the first to comment