തീരുമാനം തിരുത്തി ഋഷി സുനക്

ലണ്ടന്‍: അടുത്തയാഴ്ച ഈജിപ്തിൽ നടക്കുന്ന കോപ് 27 (COP27)  ഉച്ചകോടിയിൽ പങ്കെടുക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്ക്. ബ്രിട്ടന് മേല്‍ സാമ്പത്തിക പ്രശ്‌നങ്ങൾ ഉരുണ്ടുകൂടുന്നതിനാല്‍ വാർഷിക കാലാവസ്ഥാ സമ്മേളനങ്ങൾ ഒഴിവാക്കുന്നുവെന്ന മുന്‍ തീരുമാനം തിരുത്തിയാണ് ഋഷി സുനക്കിന്‍റെ തീരുമാനം. നേരത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ തീരുമാനം ഏറെ വിമർശന വിധേയമായിരുന്നു. അതിന് പിന്നാലെയാണ് തീരുമാനം തിരുത്തി ഇന്ന് ഋഷി സുനക് ട്വീറ്റ് ചെയ്തത്.

 

കഴിഞ്ഞ ആഴ്ച രണ്ട് മാസത്തിനുള്ളിൽ ബ്രിട്ടന്‍റെ മൂന്നാമത്തെ പ്രധാനമന്ത്രിയായി സ്ഥാനമേറ്റ സുനക്. നവംബർ 17-നുള്ളില്‍ രാജ്യത്തിന്റെ പൊതു ധനകാര്യമേഖല നന്നാക്കാന്‍ ഉതകുന്ന ഒരു നികുതി വര്‍ദ്ധനവ്, ചെവവ് ചുരുക്കല്‍ പാക്കേജ് ഉണ്ടാക്കാന്‍ ധനമന്ത്രി ജെറമി ഹണ്ടുമായി ചേർന്നുള്ള  ആലോചനകളില്‍ സജീവമാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. 

Be the first to comment

Leave a Reply

Your email address will not be published.


*