റിഷി സുനക് ബ്രിട്ടീഷ് പ്രധാനമന്ത്രി പദത്തിലേക്ക്; പിന്‍മാറി ബോറിസ് ജോണ്‍സണ്‍

ബ്രിട്ടണില്‍ ഇന്ത്യന്‍ വംശജനായ ഋഷി സുനക് (Rishi Sunak) പ്രധാനമന്ത്രിയാകും. നിലവില്‍ 157 എംപിമാരുടെ പിന്തുണയാണ് ഋഷി സുനകിനുള്ളത്. പ്രധാനമന്ത്രി പദത്തിലേക്ക് മത്സരിക്കാന്‍ 100 പേരുടെ പിന്തുണയാണ് വേണ്ടത്. ഇതോടെ മത്സര രംഗത്തുണ്ടായിരുന്ന മുന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പിന്‍മാറി.

പ്രധാനമന്ത്രിയായിരുന്ന ലിസ് ട്രസ് 44 ദിവസം മാത്രം നീണ്ടുനിന്ന ഭരണത്തിന് ശേഷം രാജിവെച്ചതോടെയാണ് ഋഷിക്ക് വീണ്ടും സാധ്യതയേറിയത്. ഇപ്പോൾ പെന്നി മോർഡൗണ്ടുമായാണ് റിഷി സുനകിന്‍റെ പോരാട്ടം. എന്നാൽ ഋഷിക്ക് ലഭിക്കുന്നയത്രയും എംപിമാരുടെ പിന്തുണ പെന്നിക്ക് ഇല്ല്.

42 കാരനായ മുൻ ചാൻസലർ കൂടിയാണ് ഋഷി സുനക്. സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചപ്പോൾ ബ്രിട്ടന്‍റെ സമ്പദ്‌വ്യവസ്ഥ ശരിയാക്കാനും പാർട്ടിയെ ഒന്നിപ്പിക്കാനും രാജ്യത്തെ മുന്നോട്ട് നയിക്കാനും ആഗ്രഹിക്കുന്നുവെന്ന് റിഷി സുനക് പറഞ്ഞിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*