ആർഎൽവി പുഷ്പക് ലാൻഡിങ് പരീക്ഷണ വിജയകരം

ബംഗളൂരു: ഐഎസ്ആർഒയുടെ റീയൂസബിൾ ലോഞ്ച് വെഹിക്കിൾ പുഷ്പകിന്‍റെ ലാൻഡിങ് പരീക്ഷണം വിജയകരം. പുഷ്പകിന്‍റെ രണ്ടാമത്തെ ലാന്‍റിങ് പരീക്ഷണമാണിത്. ആദ്യ പരീക്ഷണം കഴിഞ്ഞ വർഷമാണ് നടത്തിയത് കർണാടകയിലെ ചലകാരേയിൽ രാവിലെ ഏഴുമണിയോടെയായിരുന്നു പരീക്ഷണം. ചിനൂക്ക് ഹെലികോപ്റ്ററിൽ 4.5 കിലോമീറ്റർ ഉയരത്തിൽ പേടകത്തെ എത്തിച്ച് താഴെക്കിട്ടു.

പേടകം സ്വയം ദിശമാറ്റി ലാൻഡ് ചെയ്തു റീയൂസബിൾ ലോഞ്ച് വെഹിക്കിൾ സാങ്കേതികവിദ്യ വികസിപ്പിക്കാനുള്ള ഐഎസ്ആർഒയുടെ ശ്രമങ്ങളുടെ വലിയ മുന്നേറ്റമാണിത്. ഗതിനിർണയ സംവിധാനങ്ങൾ, നിയന്ത്രണ സംവിധാനങ്ങൾ, ലാന്‍റിങ് ഗിയർ ഉൾപ്പെടെ തദ്ദേശീയമായി വികസിപ്പിച്ച സാങ്കേതിക വിദ്യകളുടെ കാര്യക്ഷമത വീണ്ടും ഈ പരീക്ഷണ ദൗത്യത്തിലൂടെ ഐഎസ്ആർഒ പരിശോധിച്ചു. ദൗത്യത്തിന് നേതൃത്വം നൽകിയ സംഘത്തെ ഐഎസ്ആർഒ മേധാവി എസ് സോമനാഥ് അഭിനന്ദിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*