പൈപ്പിടാൻ റോഡുകൾ കുഴിച്ചു; അതിരമ്പുഴയിൽ ജനത്തിന് ദുരിതം

അതിരമ്പുഴ: അതിരമ്പുഴ പഞ്ചായത്തിലെ ഒട്ടുമിക്ക വാർഡുകളിലും ഇടറോഡുകൾ വെട്ടിപ്പൊളിച്ചു. മഴ പെയ്തതോടെ കാൽ നടയാത്ര പോലും ദുഷ്കരമായി. ജനം വലയുന്നു.

ജലജീവൻ പദ്ധതിയുടെ ഭാഗമായി പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിനാണ് റോഡുകൾ കുഴിച്ചത്. വീതി കുറഞ്ഞ പഞ്ചായത്ത് റോഡുകളുടെ ഒത്ത നടുവിലൂടെ കുഴിയെടുത്തതോടെ വാഹനങ്ങൾക്ക് യാത്ര അസാധ്യമായി. കുഴികളിൽ വാഹനങ്ങൾ കുരുങ്ങുന്നതും ഇരുചക്ര വാഹനങ്ങൾ മറിയുന്നതും സ്ഥിരം സംഭവമായി. ചെളിയിൽ ചവുട്ടി കാൽനടക്കാരും അടിതെറ്റി വീഴുന്നു.
പൈപ്പ് ലൈൻ സ്ഥാപിച്ച ശേഷം കരാറുകാർ യഥാവിധി കുഴി അടയ്ക്കാൻ തയ്യാറാകാതിരുന്നതാണ് പ്രശ്നം വഷളാകാൻ കാരണമെന്ന് നാട്ടുകാർ പറയുന്നു. പ്രശ്നത്തിൽ പഞ്ചായത്ത് അധികൃതർ അടിയന്തരമായി ഇടപെടണമെന്ന് അവർ ആവശ്യപ്പെടുന്നു.
.

Be the first to comment

Leave a Reply

Your email address will not be published.


*