
ആലപ്പുഴ: കറ്റാനത്ത് ആളില്ലാത്ത സമയത്ത് വീട് കുത്തിത്തുറന്ന് അഞ്ചര പവൻ സ്വർണവും ഒന്നരലക്ഷം രൂപയും കവർന്നു. ഡി.സി.സി. ജനറൽ സെക്രട്ടറിയും കായംകുളത്തെ വിംസ് എവിയേഷൻ സ്ഥാപന ഉടമയുമായ കറ്റാനം നാമ്പുകുളങ്ങര നാനാശേരിൽ അവിനാശ് ഗംഗൻ്റെ വീട്ടിലാണ് കവർച്ച നടന്നത്.
വ്യാഴാഴ്ചയായിരുന്നു സംഭവം.അവിനാശും കുടുംബവും രാവിലെ പത്തു മണിയോടെ വീടു പൂട്ടി കൊച്ചിയിലുള്ള സഹോദരൻ്റെ വീട്ടിൽ പോയിരുന്നു. രാത്രി ഒരുമണിയോടെ വീട്ടിൽ മടങ്ങിയെത്തിയപ്പോൾ മുൻ വാതിലിൻ്റെ പൂട്ട് കുത്തിപ്പൊളിച്ച നിലയിലായിരുന്നു. അകത്തുകയറി നോക്കിയപ്പോഴാണ് കവർച്ച നടന്ന കാര്യം അറിയുന്നത്.
കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന പണവുംഅവിനാഷിൻ്റെയും മക്കളുടേയും അമ്മയുടേയും സ്വർണാഭരണങ്ങളുമാണ് നഷ്ടപ്പെട്ടത്. വീടിൻ്റെ നാലു മുറികളും മൂന്ന് അലമാരകളും മേശയും കുത്തിത്തുറന്ന നിലയിലാണ്. സംഭവത്തിൽ വള്ളികുന്നം പോലീസ് കേസെടുത്ത് അന്വേഷണം ആരിഭിച്ചു.
Be the first to comment