കോട്ടയം: തന്റെ ബിസിനസ് സാമ്രാജ്യം തകർക്കാൻ അനന്തു പ്രസന്നൻ എന്ന സുഹൃത്ത് കഞ്ചാവ് ബാഗ് മനഃപൂർവം കൊണ്ടുവന്നു വച്ചതാണെന്ന ആരോപണവുമായി നായ്ക്കളുടെ കാവലിൽ കഞ്ചാവ് കച്ചവടം നടത്തിയ കേസിൽ അറസ്റ്റിലായ റോബിൻ ജോർജ് (28). തമിഴ്നാട്ടിൽ നിന്ന് അറസ്റ്റ് ചെയ്ത ഇയാളെ തെളിവെടുപ്പിനായി എത്തിച്ചപ്പോഴാണ്, എല്ലാം സുഹൃത്തിന്റെ ചതിയാണെന്ന് മാധ്യമങ്ങളോടു പറഞ്ഞത്. കഴിഞ്ഞ ദിവസം ഇവിടെ പരിശോധനയ്ക്ക് എത്തിയ പൊലീസ് സംഘം, റോബിൻ വാടകയ്ക്ക് എടുത്തിരുന്ന കുമാരനല്ലൂർ വല്യാലിൻചുവടിലെ പരിശീലനകേന്ദ്രത്തിൽനിന്നു 17.8 കിലോ കഞ്ചാവു പിടികൂടിയിരുന്നു.
കോട്ടയം പൂവൻതുരുത്ത സ്വദേശിയാണ് അനന്തു പ്രസന്നൻ എന്നു വ്യക്തമായിട്ടുണ്ട്. ഇയാൾക്കെതിരെയും പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു. അതേസമയം, റോബിന്റെ ആരോപണം പൊലീസ് മുഖവിലയ്ക്കെടുത്തിട്ടില്ല.
Be the first to comment