കേരള സംസ്ഥാന പാരാ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ ഇരട്ട സ്വർണ്ണ നേട്ടവുമായി റോബിൻ സെബാസ്റ്റ്യൻ കോട്ടയം ജില്ലയുടെ അഭിമാനതാരമാവുന്നു

കോട്ടയം: രണ്ടാമത് കേരള സംസ്ഥാന പാരാഗെയിംസിൻറെ ഭാഗമായി നടന്ന കേരള സംസ്ഥാന പാരാ അതലിറ്റിക് ചാമ്പ്യൻഷിപ്പിൽ ഇരട്ട സ്വർണ്ണ നേട്ടവുമായി അതിരമ്പുഴക്കാരൻ റോബിൻ. ജാവലിൻ ത്രോയിലും ഷോട്ട്പുട്ടിലും സ്വർണ്ണ മെഡൽ നേടിയാണ് റോബിൻ സെബാസ്റ്റ്യൻ കോട്ടയം ജില്ലയുടെ അഭിമാനതാരമായത്. ജാവലിൻ ത്രോയിൽ 15.83 മീറ്ററും ഷോട്ട് പുട്ടിൽ 6.54 മീറ്ററും എറിഞ്ഞാണ് റോബിൻ സ്വർണ്ണനേട്ടത്തിലെത്തിയത്.

“പൊക്കമില്ലായ്മയാണെൻറെ പൊക്കം” എന്ന കവി കുഞ്ഞുണ്ണി മാഷിൻറെ വരികൾ അന്വർത്ഥമാക്കുന്ന വിധം പോരാട്ട വീര്യവും ആത്മവിശ്വാസവും കൊണ്ട് നേട്ടങ്ങൾ കൈവരിച്ച റോബിൻ കോട്ടയം ജില്ലയിലെ അതിരമ്പുഴ കൂർക്കകാലായിൽ സെബാസ്റ്റ്യൻ – റോസമ്മ ദമ്പതികളുടെ മകനാണ്. പുറമേ നിന്നുള്ള പരിശീലനങ്ങളൊന്നുമില്ലാതെ സ്വയം പരിശീലനത്തിലൂടെയാണ് റോബിൻ സുവർണ്ണ നേട്ടങ്ങൾ കൈവരിച്ചത്.

പൊക്കം കുറഞ്ഞവരുടെ ഇന്ത്യയിലെ ആദ്യത്തെ സ്പോർട്‌സ് ക്ലബായ ലിറ്റിൽ പീപ്പിൾ സ്പോർട്‌സ് ക്ലബിലെ ഫുട്ട്ബോൾ ടീം അംഗമാണ് റോബിൻ. ലിറ്റിൽ പീപ്പിൾ സ്പോർട്‌സ് ക്ലബിൻറെ സ്ഥാപകനായ റാഷിദ് ബിൻ ഖാലിദിൻറെ കീഴിൽ ഫുട്ട്ബോൾ പരിശീലനത്തോടെയാണ് കായികരംഗത്തെത്തുന്നത്. ഏറ്റുമാനൂർ സർവ്വീസ് സഹകരണ ബാങ്കിലെ സീനിയർ ക്ലർക്കായ റോബിൻ ജനുവരിയിൽ ഗോവ പനാജിയിൽ നടക്കുന്ന ദേശീയ പാരാ അതലിറ്റിക്സ് മത്സരത്തിൽ മെഡൽ നേട്ടം കൈവരിക്കുവാനുള്ള തീവൃപരിശീലനത്തിനൊരുങ്ങുകയാണ്.

 

 

Be the first to comment

Leave a Reply

Your email address will not be published.


*