ദേശീയ ഗാനം ആലപിക്കുമ്പോൾ വികാരഭരിതനായി രോഹിത് – വീഡിയോ

മെൽബൺ: ട്വൻറി 20 ലോകകപ്പിൽ ഇന്ത്യ പാകിസ്ഥാൻ മത്സരത്തിന് മുൻപ് ദേശീയഗാനം തുടങ്ങിയപ്പോൾ വൈകാരികമായി പ്രതികരിച്ചു ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ. ദേശീയഗാനം അവസാനിക്കുമ്പോൾ കണ്ണുകളടച്ച് മുകളിലേക്ക് തലയുർത്തി നിൽക്കുകയായിരുന്നു രോഹിത് ശർമ.

മെൽബൺ സ്റ്റേഡിയം ഒന്നാകെ ദേശീയഗാനം ആരംഭിക്കുന്നതും തുടർന്ന് കണ്ണുനീർ മറച്ചുവയ്ക്കാൻ രോഹിത് ശ്രമിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമായി കാണാം. 2007 മുതൽ ട്വൻറി20 ലോകകപ്പ് കളിക്കുന്നുണ്ടെങ്കിലും ക്യാപ്റ്റനെന്ന നിലയിൽ രോഹിതിന്റെ ആദ്യ മത്സരമാണിത്. ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ പാകിസ്ഥാനെതിരെ ഫീൽഡിംഗ് തിരഞ്ഞെടുത്തു. 

Be the first to comment

Leave a Reply

Your email address will not be published.


*