ടി20 റണ്‍വേട്ടയില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് രോഹിത് ശർമ്മ

ടി20 ക്രിക്കറ്റ് റണ്‍വേട്ടയില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ. ന്യൂസിലന്‍ഡിന്‍റെ മാര്‍ട്ടിന്‍ ഗപ്ടിലിനെ വീണ്ടും രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് രോഹിത് ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചത്. വിന്‍ഡീസിനെതിരായ ആദ്യ ടി20ക്ക് ഇറങ്ങുമ്പോള്‍ 21 റണ്‍സായിരുന്നു ഗപ്ടിലിനെ മറികടക്കാന്‍ രോഹിത്തിന് വേണ്ടിയിരുന്നത്.

116 ടി20 മത്സരങ്ങളില്‍ 3399 റണ്‍സാണ് രണ്ടാം സ്ഥാനത്തുള്ള ഗപ്ടിലിന്‍റെ പേരിലുള്ളത്. ആദ്യ മത്സരത്തില്‍ 44 പന്തില്‍ 64 റണ്‍സെടുത്ത് ഇന്ത്യയുടെ ടോപ് സ്കോററായതിനൊപ്പമാണ് രോഹിത് റണ്‍വേട്ടയിലും ഒന്നാമനായത്. ടി20യില്‍ ഏറ്റവും കൂടുതല്‍ രാജ്യാന്തര സെഞ്ചുറി നേടിയ ബാറ്ററും രോഹിതാണ്. നാലു സെഞ്ചുറികളാണ് രോഹിത്തിന്‍റെ പേരിലുള്ളത്. 26 അര്‍ധസെഞ്ചുറികളും ടി20 ക്രിക്കറ്റില്‍ രോഹിത് നേടി.

Be the first to comment

Leave a Reply

Your email address will not be published.


*