വരുമാനത്തില്‍ വീണ്ടും റൊണാള്‍ഡോ ഒന്നാമന്‍; സമ്പാദിക്കുന്നത് മെസ്സിയേക്കാള്‍ ഇരട്ടി

ന്യൂയോര്‍ക്ക്: ഏറ്റവും കൂടുതല്‍ വാര്‍ഷിക വരുമാനമുള്ള കായികതാരമായി പോര്‍ച്ചുഗീസ് ഇതിഹാസം ക്രിസ്റ്റിയാനോ റൊണാള്‍ഡോ. പ്രമുഖ ബിസിനസ് മാസികയായ ഫോര്‍ബ്‌സ് പുറത്തുവിട്ട പട്ടികയിലാണ് റൊണാള്‍ഡോ ഒന്നാമതെത്തിയത്. ഇത് നാലാം തവണയാണ് താരത്തിന് ഒന്നാം സ്ഥാനം ലഭിക്കുന്നത്.

ഏറ്റവും കൂടുതല്‍ വരുമാനമുള്ള കായികതാരങ്ങളുടെ ഏറ്റവും പുതിയ പട്ടിക പ്രകാരം കഴിഞ്ഞ വര്‍ഷം (260 മില്ല്യണ്‍ ഡോളര്‍) 2170 കോടി രൂപയാണ് അല്‍ നസര്‍ താരവും കൂടിയായ റൊണാള്‍ഡോ സമ്പാദിച്ചത്. അതേസമയം അര്‍ജന്റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സി പട്ടികയില്‍ മൂന്നാമതാണ്. അമേരിക്കന്‍ ക്ലബ്ബായ ഇന്റര്‍ മയാമിക്ക് വേണ്ടി കളിക്കുന്ന മെസ്സിക്ക് കഴിഞ്ഞ വര്‍ഷം ലഭിച്ചത് 542 കോടി രൂപ (135 മില്ല്യണ്‍ ഡോളര്‍) വരുമാനമാണ്.

സ്പാനിഷ് ഗോള്‍ഫ് താരം ജോണ്‍ റഹം ആണ് പട്ടികയില്‍ റൊണാള്‍ഡോയ്ക്ക് പിന്നില്‍ രണ്ടാമതുള്ളത്. 1820 കോടി രൂപയാണ് (218 മില്ല്യണ്‍ ഡോളര്‍) താരത്തിന്റെ വാര്‍ഷിക വരുമാനം.

Be the first to comment

Leave a Reply

Your email address will not be published.


*